general

കടനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി സംയുക്ത സമിതിയുടെ 8-മത് വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗം

കടനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി സംയുക്ത സമിതിയുടെ 8-മത് വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗം BVS സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

പട്ടികജാതി ഉദ്യോഗാർത്ഥികളുടെ പിഎസ്സി നിയമനം സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നടത്താക്കണം, ജാതി സെൻസസ്,നടപ്പാക്കുകയും എസ് സി വിദ്യാർഥികളുടെ ഈ ഗ്രാൻഡ് യഥാസമയം നൽകുന്നതിന് സർക്കാർതലത്തിൽ നടപടിയെടുക്കണമെന്നന്നും ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ശ്രീ, രാജീവ് നെല്ലിക്കുന്നേൽ, കടനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി സംയുക്ത സമിതിയുടെ എട്ടാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊല്ലപ്പള്ളി രാജീവ് ഗാന്ധി മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമിതി പ്രസിഡണ്ട് ശ്രീ. മനോഹർ വി കെ യുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ രക്ഷാധികാരി ശ്രീ ബിജു കൃഷ്ണൻ (ബ്ലോക്ക് മെമ്പർ ) മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ശ്രീ ബാബുരാജ് മറ്റത്തിപ്പാറ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ, ശശി മലേപറമ്പിൽ വാർഷിക കണക്കും അവതരിപ്പിച്ചു.

മധു കുന്നേൽ (എസ് സി മെമ്പർ കടനാട്ഗ്രാമപഞ്ചായത്ത്) ,സജി കടനാട് (കെപിഎംഎസ് പൂഞ്ഞാർ യൂണിയൻ പ്രസിഡന്റ്,) നാരായണൻകുട്ടി പിഎസ് (കെ വി എം എസ് ശാഖാ സെക്രട്ടറി )സുമ സുനിൽ (ബി വി എസ് നീലൂർ യൂണിറ്റ് പ്രസിഡന്റ്) കൃഷ്ണൻകുട്ടി മുണ്ടുനടയിൽ (കെ പി എസ് എസ് ) ഷാമിലി തെക്കെടത്തു, നീലൂർ (ബി എം ജെ എസ് ) ശ്രീ മോഹനൻ കടനാട് (കെപിഎംഎസ് കൊല്ലപ്പള്ളിശാഖ) , സാന്ദ്ര ഹരിദാസ് (SC പ്രമോട്ടർ ) ശ്രീ,കൃഷ്ണൻകുട്ടി പി എൻ പനച്ചിയിൽ ( ബിഎംജെഎസ്,) രാജു പറത്താനം (പി എം ജെ എസ് )എന്നിവർ സംസാരിച്ചു.

2024 25 വർഷത്തെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് – മോഹൻ കട്ടനാട് സെക്രട്ടറി- ബാബുരാജ്, ക്യാഷ്യർ – ശശിമല പറമ്പിൽ, രക്ഷാധികാരി – ബിജു കൃഷ്ണൻ പറത്താനം, വൈസ് പ്രസിഡണ്ട്-ഡമാർ ശ്രീമതി,പങ്കജാക്ഷി ശിവൻ പറത്താനം, ജോയിൻ സെക്രട്ടറിമാരായി ശ്രീ സുനിൽ മുടവനാൽ, ശ്രീമതി,സുമ സുനിൽ, കമ്മറ്റി അംഗങ്ങളായി ശ്രീ,കൃഷ്ണൻകുട്ടി പി എൻ പനച്ചിയിൽ, ചന്ദ്രശേഖർ നെല്ലിക്കുന്നേൽ, മധു കാഞ്ഞിരംകുന്നേൽ, സജി കടനാട്, മധു കുന്നൽ, സാന്ദ്ര ഹരിദാസ്, വി കെ മനോഹരൻ, നാരായണൻകുട്ടി പി എസ്, രാജു പറത്താനംഎന്നിവരെയും തെരഞ്ഞെടുത്തു.

ചടങ്ങിൽ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു. മുതിർന്ന പ്രവർത്തകരെയും പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *