general

ഉപജില്ലാ ശാസ്ത്ര രംഗം ശില്പശാല നടത്തി

തൊടുപുഴ : ഉപജില്ലാ ശാസ്ത്ര രംഗം ശില്പശാല സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ഹെഡ്മാസ്റ്റർ ബിജോയി മാത്യു അധ്യക്ഷത വഹിച്ചു. എ.ഇ. ഒ . ഷീബ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൺവീനർ റിനോജ് ജോൺ , ഷൈനി തോമസ് , അൽഫോൻസ വർഗീസ് എന്നിവർ പ്രസംഗിച്ചു.

റിസോഴ്സ് പേഴ്സൺ മാരായ പി.ജി.മോഹനൻ , റോയ്.ജെ. കല്ലറങ്ങാട്ട് , എൻ. ആർ. ജയശ്രീ , നിസ മുഹമ്മദ് എന്നിവർ ക്ലാസുകൾ നയിച്ചു. ശില്പശാലയിലെ യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ നിന്നും 12 പേർ വീതം റവന്യൂ ജില്ലാ ശില്പശാലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനത്തിൽ മെമൻറ്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *