general

കാർഷിക സംസ്കാരം നാടിന്റെ സംസ്കാരം :ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുരയിൽ

കാർഷിക സംസ്കാരമാണ് നമ്മുടെ നാടിന്റെ സംസ്കാരമെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും കടനാട് ഫൊറോന വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുരയിൽ.

കത്തോലിക്കാ കോൺഗ്രസ് പാലാരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പത്താമത് അടുക്കളത്തോട്ടം മത്സരത്തിന്റെ മൂലമറ്റം സോൺ കർഷക സംഗമവും,സൗജന്യ വിത്ത് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാവുംകണ്ടം മരിയ ഗോരത്തി ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനം രൂപത ഡയറക്ടർ റവ. ഡോ.ജോർജ് വർഗീസ് ഞാറകുന്നേൽ ഉദ്ഘാടനം ചെയ്തു. കടനാട് ഫൊറോന പ്രസിഡണ്ട് ശ്രീ ബിനു വള്ളോപ്പുരയിടം അധ്യക്ഷത വഹിച്ചു.

റവ. ഫാ. സ്കറിയ വേകത്താനം, എമ്മാനുവൽ നിധിരി, ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ജോസ് വട്ടുകുളം, ജോജോ ജോസഫ് എന്നിവർ സംസാരിച്ചു. കർഷകവേദി ചെയർമാൻ ടോമി കണ്ണിട്ടുമ്യാലിൽ സെമിനാർ നയിച്ചു.ബെന്നി കിണറ്റുകര, ജോയി കെ. മാത്യു, എം എം. ജേക്കബ്, ലിസി. ജെ. ഫെർണാണ്ട്‌സ്, എഡ്വിൻ പാമ്പാറ, ലിബി മണിമല, ജോസ് ജോസഫ് മലയിൽ, ജോസ് കോഴിക്കോട്ടു തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *