general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം

വെള്ളികുളം: മലയോര മേഖലയിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 100% വിജയം കരസ്ഥമാക്കിക്കൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വീണ്ടും വിജയക്കൊടി പാറിച്ചു.വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 51 വിദ്യാർത്ഥികളും ഉന്നതമാർക്കോടെ വിജയിച്ചത് നാടിന് അഭിമാനമായി.

റിജോ ജോൺ, ജെസിയമോൾ എന്നിവർ ഫുൾ എ പ്ലസ് കരസ്ഥമാക്കി.മൂന്നുപേർ 9 പ്ലസ്, നാല് പേർ 7 പ്ലസ് കരസ്ഥമാക്കി.കിലോമീറ്ററുകൾ യാത്ര ചെയ്തും പ്രതികൂല കാലാവസ്ഥയെ നേരിട്ടുമാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നത്.ചിട്ടയായ പരിശീലനവും അധ്യാപകരുടെ അർപ്പണബോധവുമാണ് വിജയത്തിൻ്റെ അടിസ്ഥാനം.

ഏതാനും വർഷങ്ങളായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം സ്കൂൾ കരസ്ഥമാക്കി വരുന്നു. പഠനത്തിലുംപാഠ്യേതര പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന മനോരമേഖലയിലെ മികച്ച സ്കൂളാണ് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ.

100% വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ മാനേജർ ഫാ.സ്‌കറിയ വേകത്താനം, ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ, ,പിടിഎ പ്രസിഡൻ്റ് മനേഷ് കൊല്ലിത്തടത്തിൽ,മാർട്ടിൻ പി. ജോസ് പ്ലാത്തോട്ടം, ജോമി ആൻ്റണി കടപ്ലാക്കൽ, സിസ്റ്റർ ലിറ്റിൽ ഫ്‌ളവർ ചെരുവൻപറമ്പിൽ, സിനി ജിജി വളയത്തിൽ, ആൽഫി ബാബു വടക്കേൽ തുടങ്ങിയവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *