പാലാ: പാലാ നഗരസഭ വിദ്യാഭ്യാസ – കലാ-കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനായി ബൈജു കൊല്ലം പറമ്പിൽ (കേരള കോൺ – എം ) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺ (എം) നിയോജക മണ്ഡലം സെക്രട്ടറി കൂടിയായ ബൈജു നഗരസഭാ ആറാം വാർഡ് കൗൺസിലറാണ്.
മുമ്പ് രണ്ട് വർഷം ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആയിരുന്നു. ഈ സമയത്താണ് കെ.എം മാണി സ്മാരക ഗവർമെൻറ് ജനറൽ ആശുപത്രിയിലെ ഒ പി വിഭാഗം പുതിയ ബ്ലോക്കിയ ലേക്ക് മാറ്റിയത്.കൂടാതെ പോസ്റ്റുമാർട്ടം, ഡയാലിസിസ്, ആരംഭിക്കുന്നതിനും, പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പാർക്കിംഗ് ഏരിയാ ഒരുക്കുന്നതിനും, കൂടാതെ പാലാ നഗരസഭയിൽ വാതകശ്മശാനം നിർമ്മിക്കുവാനും കഴിഞ്ഞത്.
പാലാ ജനമൈത്രി പോലീസിൽ ജന സമിതി അംഗവും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിഗ് മുൻ പ്രസിഡൻറുo ഏകോപന സമിതി വൈസ് പ്രസിഡൻറുമാണ്, മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി വൈസ് പ്രസിഡൻ്റുകൂടിയാണ് ബൈജു .പാലാ ബ്ലഡ് ഫോറം എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിക്കുന്നു. .