മൂലമറ്റം: സെൻറ് ജോർജ് യു.പി. സ്കൂളിലെ പ്രവേശനോൽസവവും നവാഗതരുടെ വരവേല്പും 3 ന് രാവിലെ 10 ന് നടക്കും. ജി. എസ്. റ്റി. ഡിപ്പാർട്ടുമെൻ്റ് ഡെപ്യൂട്ടി കമ്മീഷണർ രാരാ രാജ് ആർ ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേൽ , പി.ടി.എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ , ഫ്രാൻസീസ് കരിമ്പാനി , റോയ് ജെ കല്ലറങ്ങാട്ട് , ജയ്സൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.
മുരിക്കും വയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്. എസ്. കെ. ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ജിയോ ലാബിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. കുട്ടികളിൽ ഭൗമശാസ്ത്രത്തെയും സൗരയൂഥത്തെയും സംബന്ധിച്ചു താല്പര്യം വളർത്താനും ഗവേഷണത്മകമായ ശാസ്ത്രീയ അവബോധം വളർത്താനും ഉപകരിക്കുന്ന വിധത്തിലാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ഭൂമിയെയും നക്ഷങ്ങളെയും തൊട്ടറിഞ്ഞു പഠിക്കാനും പുസ്തകങ്ങൾക്കപ്പുറമുള്ള അനുഭവലോകം കുട്ടികൾക്ക് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കോട്ടയം ജില്ലയിലെ ആദ്യ ജിയോ ലാബ് മുരിക്കും വയൽ ഗവ. Read More…
മുരിക്കും വയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ ഇൻക്ലൂസീവ് പ്രോജക്ടിൻ്റെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുൻ ഡിഡിഇ ഡോ എ കെ അപ്പുക്കുട്ടനാണ് ക്ലാസ്സ് നയിച്ചത്. കുട്ടികളെ ഭിന്ന ശേഷി എങ്ങനെ വളരെ ചെറുപ്പത്തിലേ തിരിച്ചറിയാമെന്നും പൊതു സമൂഹത്തിലും വിദ്യാലയത്തിനുള്ളിലും എങ്ങനെയാണ് അവരെ ചേർത്തു നിർത്തേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. പുതുതലമുറയെ വാർത്തെടുക്കുമ്പോൾ അമ്മമാരും അധ്യാപകരും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പി ടി എ പ്രസിഡൻ്റ് ശ്രീ കെ ടി Read More…