general

ഉഴവൂർ അക്ഷയ സെന്റർ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചു

ഉഴവൂർ അക്ഷയ സെന്റർ ഉഴവൂർ മാർക്കറ്റിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചു. അക്ഷയ ഉടമ മനോജ്‌ നേതൃത്വം എടുത്ത് പഞ്ചായത്ത് അനുമതിയോടെ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സെന്റർന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം നിർവഹിച്ചു. വാർഡ് മെമ്പർ സിറിയക് കല്ലടയിൽ,സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ,മെമ്പർമാരായ സുരേഷ് വി ടി, റിനി വിൽ‌സൺ, സെക്രട്ടറി സുനിൽ എസ് എന്നിവർ പങ്കെടുത്തു.

general

സിദ്ദിഖിന് ആശ്വാസം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ട്രയല്‍ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ് നല്‍കി. കാലതാമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. എട്ടുവര്‍ഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയോട് ചോദിച്ചു. അല്‍പ്പ സമയം മാത്രമാണ് സിദ്ദിഖിന്റെ കേസുമായി ബന്ധപ്പെട്ട വാദം സുപ്രീംകോടതിയില്‍ നടന്നത്. കേസ് രജിസ്റ്റര്‍ Read More…

general

അധികാരികളുടെ അവഗണന തുടര്‍ക്കഥ! ഒടുവില്‍ റോഡ് നന്നാക്കി നാട്ടുകാര്‍

ഈരാറ്റുപേട്ട; നിരന്തരമായ അഭ്യര്‍ഥനകള്‍ക്ക് ഒടുവിലും അധികാരികള്‍ നിസംഗത തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി. ഒടുവില്‍ അധികാരികള്‍ കയ്യൊഴിഞ്ഞ ആരോലി കവല – വിലങ്ങുപാറ റോഡിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ ശാപമോക്ഷം. ഏറെ നാളായി തകര്‍ന്നുകിടക്കുന്ന ആരോലി കവല -വിലങ്ങുപാറ റോഡ് നാട്ടുകാരുടെ ശ്രമഫലമായി ഗതാഗത യോഗ്യമാക്കി. തീര്‍ത്തും തകര്‍ന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആരോലികവലയില്‍ നിന്നും വിലങ്ങുപാറയിലേക്കുള്ള റോഡ് വളരെ നാളായി ഗതാഗത യോഗ്യമല്ലായിരുന്നു. നാട്ടുകാര്‍ അധികാരികളോട് പലതവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് Read More…

general

വെങ്കലം മെഡൽ ജേതാവിനെ ആദരിക്കും

ചെന്നൈയിൽ നടന്ന ജൂനിയർ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2. 03മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയ മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിഎച്ച്എസ്ഇ വിദ്യാർത്ഥി ജുവൽ തോമസിനെയും,ഹൈറേഞ്ച് സ്പോർട്സ് അക്കാഡമി കോച്ച് സന്തോഷ് ജോർജിനെയും, പി ടി എ യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3 ന് രാവിലെ 10 മണിയ്ക്ക് ആദരിക്കും. പിടിഎ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും. പൂഞ്ഞാർ എം എൽ Read More…

general

മഞ്ഞ, പിങ്ക് കാർഡ് റേഷൻ കാർഡ് അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് ഒക്ടോബർ ഒന്നുവരെ; ഞായറാഴ്ചയും സൗകര്യം

കോട്ടയം : ജില്ലയിലെ മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിൽ(മഞ്ഞ, പിങ്ക്) പേര് ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങളുടെയും ഇകെവൈസി മസ്റ്ററിങ് ഒക്ടോബർ ഒന്നുവരെ നടത്താം. മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടകളിലെത്തി ഇ പോസ് യന്ത്രം മുഖേന മസ്റ്ററിങ് നടത്തണണമെന്നു ജില്ലാ സപ്‌ളൈ ഓഫീസർ സ്മിത ജോർജ് അറിയിച്ചു. ഞായറാഴ്ചയും(സെപ്റ്റംബർ 29) മസ്റ്ററിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 2024 ഓഗസ്റ്റ് അഞ്ചുമുതൽ നാളിതുവരെ റേഷൻ കടയിൽ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് Read More…

general

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്സ്; എറണാകുളം സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംസ്ഥാനത്ത് ഈ മാസം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എം പോക്‌സ് കേസാണിത്.രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെ നടത്തിയ പരിശോധനയിലാണ് എം പോക്‌സെന്ന് കണ്ടെത്തിയത്. യുവാവിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

general

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്, ഉടൻ അറസ്റ്റ് ചെയ്തേക്കും; നിർദേശം നൽകി ക്രൈംബ്രാഞ്ച് മേധാവി

ബലാത്സം​ഗകേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോ​ഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സിദ്ദിഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ നല്‍കിയ മുൻകൂർ ജാമ്യപേക്ഷയാണ് ഹൈക്കോടതി Read More…

general

വിജയപുരം പ്രീമിയർ ലീഗ് സമാപിച്ചു: വണ്ടിപ്പെരിയാർ ജേതാക്കൾ

കാഞ്ഞിരപ്പള്ളി : കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ മുണ്ടക്കയം മേഖലയുടെ ആതിദേയത്വത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജി.എച്ച് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ട വിജയപുരം പ്രീമിയർ ലീഗ് സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിനു സമാപനമായി. കേരള നിയമസഭ ചീഫ് വിപ്പ് ശ്രീ. എൻ. ജയരാജ്‌ എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ്‌ അജിത് അൽഫോൻസ് ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. ആന്റണി മാർട്ടിൻ ആശംസകൾ അർപ്പിക്കുകയും രൂപത ഡയറക്ടർ ഫാ. ജോൺ വിയാനി ആമുഖ Read More…

general

സംസ്കാര വേദിയുടെ വയനാടിനൊപ്പം പ്രോഗ്രാം : 24 ന്

തൊടുപുഴ : കേരള കോൺഗ്രസ് (എം ) സംസ്കാര വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ചൊവ്വാഴ്ച്ച) വയനാട് ജനതയോടൊപ്പം ചെലവഴിക്കുന്നു. മേപ്പാടി വെള്ളാർ മല ജി എച്ച് എസിൽ രാവിലെ 11 ന് കേരള കോൺഗ്രസ് (എം )ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാനുമായ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയി ൽ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് എം ജനറൽ Read More…

general

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ: തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ തോമസ്കുട്ടി വരിക്കയിൽ. നിരവധി തവണ എം എൽ എആയിരുന്ന പിസി ജോർജിനെ അദ്ദേഹത്തിന്റെ തന്നെ കൈയിലിരിപ്പ് കൊണ്ട് പൂഞ്ഞാറിലെ ജനങ്ങൾ പിന്തള്ളുകയും നാട്ടിലും വീട്ടിലും വിലയില്ലാതാവുകയും ചെയ്തപ്പോൾ പൂഞ്ഞാറിന്റെ ജനകീയ എംഎൽഎ ആയ സെബാസ്റ്റ്യൻ കുളത്തങ്കലിന് എതിരെ മാധ്യമ നപുംസകമായ അഡ്വ.ജയശങ്കറിനെ കൊണ്ട് അസഭ്യം പറയിപ്പിക്കുകയും അത് ജനങ്ങളുടെ ഇടയിൽ വിലപോവില്ലെന്ന് കണ്ടപ്പോൾ കേരള കോൺഗ്രസ് എം Read More…