general

മന്ത്രി അബ്ദുറഹ്മാൻ്റെ ക്രൈസ്തവ വിരുദ്ധ പ്രസ്താവന ബി.ജെ. പി പ്രതിഷേധ ധർണ്ണ

കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുറഹ്മാൻ്റെ കൃസ്ത്യൻ വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പാലാ ളാലം പാലം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചുണ്ടച്ചേരി അദ്ധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതി സുമിത് ജോർജ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സർക്കാർ മുസ്ലിം മത വിഭാഗത്തിൻ്റെ അവകാശങ്ങൾക്ക് മാത്രം നിലകൊള്ളുകയും അത് തുറന്നു പറഞ്ഞ വൈദികർ അടക്കമുള്ള ക്രൈസ്തവ സമൂഹത്തെ നിന്ദ്യമായ ഭാഷയിൽ വിമർശിക്കുകയും ചെയ്ത മന്ത്രി രാജിവയ്ക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തുടർന്ന് സംസ്ഥാന കമ്മറ്റി അംഗം N K ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ അഡ്വ. ജി അനീഷ്, ജയൻ കരുണാകരൻ, കെ.കെ രാജൻ, ദീപു C G, ജയകുമാർ വലവൂർ നന്ദകുമാർ പാലക്കുഴ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *