കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് (ബി) കാഞ്ഞിരപ്പള്ളി നേതൃയോഗവും ജനറൽ ബോഡിയും 11/08/2024 12 pm ന് പാടിക്കൽ ബിൽഡിങ്ങിൽ വച്ച് നടന്നു. ശ്രീ എച്ച് .അബ്ദുൽ അസീസ് ൻറെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഔസേപ്പച്ചൻ ഓടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തുകയും മധ്യ മേഖല സമ്മേളനത്തിന്റെ പോസ്റ്റർ നിയുക്ത പ്രസിഡന്റ് ജിക്ക് തോമസ് കല്ലുവേലിക്ക് കൈമാറി. മനോജ് മാഞ്ചേരി KTUC (B) സംസ്ഥാന പ്രസിഡൻറ് ,സുനു സി പണിക്കർ KTUC (B) ജില്ല പ്രസിഡൻറ് Read More…
കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ. 26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് എന്ന കുഴിമന്തി കടയിൽ നിന്ന് മന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച16 പേർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കുശേഷം കട അടച്ചുപൂട്ടി. അതേസമയം, ഭക്ഷവിഷബാധയേറ്റവർ ചികിത്സയിൽ തുടരുകയാണ്.
കാഞ്ഞിരപ്പളളി: ദന്ത ചികിത്സാവിഭാഗത്തിൽ മോണ മരപ്പിക്കുന്നതിനായി നൽകുന്ന കുത്തിവെയ്പ്പുകൾ പേടിയുള്ളവർക്കായി കോൺഷ്യസ് സെഡേഷൻ സെഡേഷൻ സൗകര്യമൊരുക്കി മേരീക്വീൻസ് ദന്ത ചികിത്സാ വിഭാഗം. ഇതോടെ മേരീക്വീൻസ് ദന്തരോഗ ചികിത്സാ വിഭാഗത്തിൽ ചികിത്സ തേടുന്ന കുട്ടികൾ അടക്കമുള്ളവർക്ക് കുത്തിവെയ്പ്പ് മൂലമുള്ള പേടിയും, വേദനയും, അസ്വസ്ഥതയും ഇല്ലാതാക്കാൻ സാധിക്കും. ലാഫിങ് ഗ്യാസും, ഓക്സിജനും കൃത്യമായി സംയോജിപ്പിച്ച് രോഗിക്ക് ചെറിയ മയക്കം നൽകിയാണ് കോൺഷ്യസ് സെഡേഷൻ സൗകര്യമൊരുക്കുന്നത്. മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് അടക്കം സുഗമമായ ചികിത്സ നൽകുന്നതിന് കോൺഷ്യസ് സെഡേഷൻ സൗകര്യം Read More…