പാലാ: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ പാലായിലെ ക്യാമ്പ് സിറ്റിംഗ് അവസാനിപ്പിച്ചതായി സൂചന. മുന്നറിയിപ്പൊന്നുമില്ലാതെ ഏതാനും ആഴ്ചകളായി പാലായിലെ ക്യാമ്പ് പെട്ടെന്ന് നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയും പാലായിൽ സിറ്റിംഗ് ഉണ്ടായില്ല. എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിലായിരുന്നു പാലായിൽ സിറ്റിംഗ് ഉണ്ടായിരുന്നത്. പാലായിലെ മിനി സിവിൽ സ്റ്റേഷനിൽ നിന്നും കോടതികൾ മൂന്നാനിയിലെ കോടതി സമുച്ചയത്തിലേയ്ക്ക് മാറ്റിയപ്പോൾ ബാർ അസോസിയേഷൻ ഹാളായി പ്രവർത്തിച്ചിരുന്ന മുറി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ സിറ്റിംഗ് ക്യാമ്പായി മാറ്റുകയായിരുന്നു. എല്ലാ മാസവും നിരവധി കേസുകൾ Read More…
പാലാ രൂപത യുവജന പ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപതയുടെ ഡയറക്ടറി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. 2025 പ്രവർത്തനവർഷത്തെ ഡയറക്ടറിയിൽ രൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികളുടെ വിവരങ്ങൾ, 2025 കർമ്മപദ്ധതി , വിലയിരുത്തൽ മാനദണ്ഡങ്ങൾ തുടങ്ങിയവ ഉൾച്ചേർത്തിരിക്കുന്നു. ചോദിച്ചറിഞ്ഞ പിതാവ് സംഘടന ഭാരവാഹികളുമായി സംവദിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജോയിൻ്റ് ഡയറക്ടർ സി. നവീന സി.എം.സി., ജനറൽ സെക്രട്ടറി റോബിൻ ടി. Read More…
പാലാ: അസാദ്ധൃ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ്ളീഹായുടെ നോവേന തിരുന്നാളിന് ഇന്ന് രാവിലെ 9.45 ന് കൊടി ഉയർന്നു.മോൺസിഞ്ഞോർ ഫാദർ ജോസഫ് തടത്തിലാണ് കൊടി ഉയർത്തിയത്. പള്ളി വികാരി ഫാദർ തോമസ് പുന്നത്താനം ,അസിസ്റ്റൻഡ് വികാരി ഫാദർ മാത്യു വെണ്ണായി പള്ളി, ഫാദർ സെബാസ്ത്യൻ ആലപ്പാട്ടുകുന്നേൽ തുടങ്ങിയവർ സഹ കാർമ്മികൻമാരായിരുന്നു. ഡി ജോഷി തുപ്പിലഞ്ഞിയിൽ ,കൈക്കാരൻമാരായ ടോമി കട്ടൂപ്പാറയിൽ ,കെ .സി ജോസഫ് കൂനംകുന്നേൽ ,ജോജി ജോർജ് പൊന്നാടം വാക്കൽ ,പി.ജെ തോമസ് പനയ്ക്കൽ ,രാജേഷ് വാളിപ്ളാക്കൽ Read More…