pala

സമരാഗ്നി ജാഥ ഫെബ്രുവരി 22 ന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ സബ് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു

പാലാ: കെപിസിസി പ്രസിഡന്റ് സുധാകരൻ എംപിയും, പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജാഥ ഫെബ്രുവരി 22 (വ്യാഴം) 3:00pm ന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് സംഘാടകസമിതി സോഷ്യൽ മീഡിയ സബ് കമ്മിറ്റി ഇന്ന് സ്വാഗതസംഘം കമ്മിറ്റി ഓഫീസിൽ കൂടി.

കമ്മറ്റി വൈസ് ചെയർമാൻ ബിബിൻ രാജ്, സ്വാഗതസംഘം ഓഫീസ് സെക്രട്ടറി തോമസുകുട്ടി നെച്ചിക്കാട്ട്, കൺവീനർമാരായ അർജുൻ സാബു പാലാ, ടോണി തൈപ്പറമ്പിൽ, ബിനോ ചൂരനോലി, കമ്മറ്റി അംഗങ്ങളായ നിബിൻ ടി ജോസ്, ജോൺസൺ ഡൊമിനിക്, അമൽ ജോസ്, അലക്സ് മാത്യു,ജോമിറ്റ് ജോൺ,കൃഷ്ണജിത്ത് ജിനിൽ, മാത്യുസ് സോജൻ,ആൽബിൻ ഷിബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *