ഇരുമാ പ്രമറ്റം എം.ഡി.സി എം.എസ് ഹൈസ്കൂളിൽ 74ാം വാർഷികവും ആധുനിക കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി

Estimated read time 1 min read

ഇരുമാപ്രമറ്റം എം.ഡി.സി എം.എസ് ഹൈസ്കൂൾ കാലത്തിന്റെ വിശാലതയിൽ അനിവാര്യമായ മാറ്റങ്ങളോടെ സേവനപാതയിൽ മുന്നേറുകയാണ്. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്ന സ്കൂൾ 74ാം വാർഷികവും ആധുനിക കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി.

സ്കൂൾ ലോക്കൽ മാനേജർ റവ. മാക്സിൻ ജോൺ അധ്യക്ഷത വഹിച്ച സമ്മേളനവും, കിച്ചൺ കം സ്‌റ്റോറും ബഹു: കോട്ടയം MP ശ്രീ. തോമസ് ചാഴികാടൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ മുഖ്യ പ്രഭാക്ഷണം അഡ്വ: അനിൽകുമാർ കെ.എസ്. (പൂർവ്വ വിദ്യാർത്ഥിയും ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ആൻഡ് ഇൻഷുറൻസ് കോടതി ജഡ്ജി) നടത്തി.

സർവ്വീസിൽ നിന്ന് വിരമിക്കുന്ന കായിക അധ്യാപകൻ ശ്രീ മാത്യു തോമസ് സർ ന് യാത്ര മംഗങ്ങൾ നേർന്ന് . ശ്രീമതി ജെസ്സി ജോസഫ് (Corporate manager ) അവാർഡ് ദാനം നിർവഹിച്ചു. OSA core committe അംഗങ്ങളും , ജനപ്രതിനിധികൾ, മാനേജ്മെന്റ് പ്രതിനിധികൾ, ഡയോസിഷൻ ഓഫീസേഴ്സ് റവ. PC മാത്യു കുട്ടി .റവ. T.J
ബിജോയ് മറ്റു സംസ്കാരിക, സാമൂദായിക നേതാക്കൾ പ്രസംഗിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് മിനിമോൾ ഡാനിയേൽ എല്ലാവരെയും സ്വാഗതം ചെയ്തു. സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി. സൂസൻ.വി. ജോർജ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മലയാളം അധ്യാപിക ശ്രീമതി റെബേക്ക എം.ഐ കൃതജ്‌ഞത രേഖപെടുത്തി. കുട്ടികളും , രക്ഷിതാക്കളും കല പരിപാടികളിൽ പങ്കെടുത്തു

You May Also Like

More From Author

+ There are no comments

Add yours