പാലാ: ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ (ICS) ദേശീയ പ്രതിഭാ പുരസ്കാരമായ ഡോ. ഡി. ബി. ഗുപ്ത ഐസിഎസ് നാഷണൽ ടാലന്റ് സെർച്ച് അവാർഡിൽ മാർ സ്ലീവാ മെഡിസിറ്റി പൾമണറി മെഡിസിൻ വിഭാഗത്തിൽ ഡിഎൻബി ഒന്നാം വർഷ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന ഡോ. ദേവിക എസ്. ഒന്നാം സ്ഥാനം നേടി. കൊൽക്കത്തയിൽ നടന്ന നാപ്കോൺ 2026 – ദേശീയ ശ്വാസകോശ രോഗ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ററാക്ടീവ് കേസ് പ്രസന്റേഷൻ മത്സരത്തിന്റെ ഫൈനൽ റൗണ്ടിലാണ് ദേവിക നേട്ടത്തിനു Read More…
Month: November 2026
കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തീനോസ് കോളേജ്
രാമപുരം: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നാടിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി നിസ്വാർത്ഥ സേവനം നടത്തുന്ന ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാതൃകയായി. നവംബർ 2-ന് രാവിലെ 10.30-ന് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷച്ചടങ്ങിലാണ് രാമപുരം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചത്. മാലിന്യമുക്ത കേരളം എന്ന മഹത്തായ ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനായി വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് മാലിന്യശേഖരണത്തിലും സംസ്കരണത്തിലും നിർണായക പങ്കുവഹിക്കുന്ന ഹരിതകർമ്മസേനാംഗങ്ങളുടെ സേവനങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോളേജ് Read More…
കെ.ജെ.ജോർജ് (വക്കച്ചൻ) നിര്യാതനായി
ആനക്കല്ല് : കെ.ജെ.ജോർജ് (വക്കച്ചൻ 69) കേളിയംപറമ്പിൽ നിര്യാതനായി. മൃതദേഹം ഇന്ന് വൈകീട്ട് 4 മണിക്ക് ആനക്കല്ലിലെ ഭവനത്തിൽ കൊണ്ടുവരും. മൃത സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് സ്വഭാവനത്തിൽ ആരംഭിച്ചആനക്കല്ല് സെന്റ് ആന്റണിസ് ദേവാലയത്തിൽ. ഭാര്യ:ഷേർളി ( വണ്ടിപെരിയാർ വടശ്ശേരി കുടുംബാംഗം). മക്കൾ : ജോപ്പൻ, ജിമ്മി, ജിതിൻ.മരുമക്കൾ :അനു, മനു, ഡോണ.
അപകടകെണിയായി റോഡിലെ കുഴി; സ്കൂട്ടർ യാത്രികർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
പാലാ: അപകടകെണിയായി പാലാ നഗരത്തിൽ റോഡിലെ കുഴി. കുഴിയിൽ കയറിയ സ്കൂട്ടർ യാത്രികർ അപകടത്തിൽ പെടാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ 8 മണിയോടെ മുനിസിപ്പൽ കോംപ്ലെക്സിനു മുന്നിലാണ് സംഭവം. കെ എസ് ആർ ടി സി ബസിനു പിന്നിലൂടെ സഞ്ചരിക്കുകയായിരുന്നു സ്കൂട്ടർ യാത്രികർ. മുന്നോട്ട് പോകുന്നതിനിടെ ബസ് മുന്നിലുണ്ടായിരുന്നതിനാൽ റോഡിലെ കുഴി സ്കൂട്ടർ ഓടിച്ചയാളുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇങ്ങനെ ഒരു കുഴി റോഡിൽ പ്രതീക്ഷിച്ചതുമില്ല. പൊടുന്നനെ സ്കൂട്ടറിൻ്റെ മുൻ ചക്രം കുഴിയിൽ വീണു. സ്കൂട്ടർ ഓടിച്ചയാൾക്കു സ്കൂട്ടറിനെ Read More…
മറ്റത്തിൽ മേരി ലൂക്കോസ് (പെണ്ണമ്മ) നിര്യാതയായി
മൂന്നിലവ് : മറ്റത്തിൽ മേരി ലൂക്കോസ് (പെണ്ണമ്മ-87) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ഭവനത്തിൽ ആരംഭിച്ച് മൂന്നിലവ് സെന്റ് പള്ളിയിൽ. പരേത വാകക്കാട് പന്തലാനിക്കൽ കുടുംബാംഗം. ഭർത്താവ്: ബെന്നി ലൂക്കോസ്. മക്കൾ: ഔസേപ്പച്ചൻ, ഡോളി, ബെന്നി (പ്രസിഡന്റ്, ഐഎൻടിയുസി മൂന്നിലവ് മണ്ഡലം), സിസ്റ്റർ ഡോ. അൽഫോൻസ (സിസ്റ്റേഴ്സ് ഓഫ് സേക്രഡ് സയൻസ്, മൈസൂർ), ബെറ്റ്സി, റെൻസി, ഫാൻസി. മരുമക്കൾ: ഔസേപ്പച്ചൻ കണ്ണംപ്ലാക്കൽ (കഞ്ഞിക്കുഴി), ലെനി പാപ്പാത്തിൽ (മാന്നാർ), ചാക്കോച്ചൻ ഈഴക്കുന്നേൽ (തിടനാട്), റോജി പേരക്കോണിൽ (ചിറ്റാരിക്കാട്), ജോമോൻ Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിടനാട് വച്ചു റോഡ് കുറുകെ കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ച് തിടനാട് സ്വദേശി സേതു ബിനുവിന് (46 ) പരുക്കേറ്റു. രാത്രി 7 മണിയോടെയാണ് അപകടം. ഇന്ന് രാവിലെ 6 മണിയോടെ ചേർപ്പുങ്കൽ വച്ച് ബുള്ളറ്റ് ഇടിച്ച് കെഴുവംകുളം സ്വദേശി ശശികുമാറിന് ( 69 ) പരുക്കേറ്റു . ഇന്നലെ വൈകിട്ട് അതിരമ്പുഴ വച്ച് നായ കുറുകെ ചാടിയപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് Read More…
കേസരി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
പാലാ: രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ കേസരി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ഇടയാറ്റ് ശ്രീ വിനായക നഴ്സറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.കെ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം വിഭാഗ് വിദ്യാർത്ഥി പ്രമുഖ് പ്രൊഫ. ഗോപീകൃഷ്ണൻ പി. മുഖ്യപ്രഭാഷണം നടത്തി. നവംബറിൽ കേസരിയുടെ വാരികയുടെ പ്രചാര മാസം ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് സദസ്സ് സംഘടിപ്പിച്ചത്.
കേരളപ്പിറവി ദിനത്തിൽ വിവിധ വാഹനാപകടങ്ങളിൽ പരിക്കേറ്റ 13 പേർക്ക് ചികിത്സയൊരുക്കി മേരീക്വീൻസ് മിഷൻ ആശുപത്രി
കാഞ്ഞിരപ്പളളി: കേരളപ്പിറവി ദിനമായ ഞായറാഴ്ച്ച രാവിലെ ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ പരിക്കേറ്റ 13 പേർക്ക് ചികിത്സയൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ എമർജൻസി & ട്രോമാ കെയർ വിഭാഗം. രാവിലെ എട്ടേകാലോടെ മുണ്ടക്കയത്തിനു സമീപം ചോറ്റിയിലുണ്ടായ വാഹനങ്ങളുടെ കൂട്ടിയിടിയിൽ പരിക്കേറ്റ 12 പേരിൽ 9 പേരും, എരുമേലി ആങ്ങമൂഴിക്ക് സമീപം ജീപ്പ് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തിൽ പരിക്കേറ്റ 4 പേരുമാണ് മേരീക്വീൻസിൽ ചികിത്സ തേടിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ഉൾപ്പെടെ 7 പേർക്ക് ശസ്ത്രക്രിയകൾ Read More…
തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി രക്ത സാക്ഷിത്വ ദിന അനുസ്മരണ യോഗം സംഘടിപ്പിച്ചു
തീക്കോയി: തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി രക്ത സാക്ഷിത്വ ദിന അനുസ്മരണ യോഗം അഡ്വ: എം ജെ . സെബാസ്റ്റ്യൻ എം. എൽ. എ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരി മണ്ണുമഠം, ഡി.സി സി സെക്രട്ടറി അഡ്വ: മുഹമ്മദ് ഇല്യാസ്, കെ.സി. ജെയിംസ് , ജോയി പൊട്ടനാനി, റ്റി.ഡി.ജോർജ്ജ് ,എം ഐ ബേബി, ഓമന ഗോപാലൻ, പയസ് കവളം മാക്കൽ, ബിനോയിജോസഫ്, ജോയി പുളിക്കൽ, റോയിതാഴത്തു പറമ്പിൽ,കുട്ടിച്ചൻ കടപ്ലാക്കൽ, ജയറാണി തോമസുകുട്ടി, മുരളിഗോപാലൻ, Read More…
തൊഴുത്തുങ്കല്‍ ടി. ഡി.തോമസ് (തൊമ്മച്ചന്) നിര്യാതനായി
തീക്കോയി: തൊഴുത്തുങ്കല്‍ ടി. ഡി. തോമസ് (തൊമ്മച്ചന് -78) അന്തരിച്ചു. സംസ്കാരം നാളെ 10 ന് തീക്കോയി സെന്റ് മേരിസ് ഫൊറോനാ പള്ളിയില്‍. ഭാര്യ എല്‍സമ്മ (ക്ലാരമ്മ) അടിവാരം അറക്കകുന്നേല് കുടുംബാംഗം. മക്കള്‍: ജസ്റ്റിന് തോമസ്, ഓസ്റ്റിന്‍ തോമസ്, ബാസ്റ്റിന് തോമസ്. മരുമക്കള്‍: സീന പാക്കത്ത്കുന്നേല് (ഇളംതോട്ടം), അഞ്ചു ഓലിക്കല്‍ (മണ്ണയ്ക്കനാട്), രമ്യ പൊട്ടനാനിയില്‍ (വെള്ളികുളം).











