Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴു മണിയോടെ ഏറ്റുമാനൂരിൽ വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു അതിരമ്പുഴ സ്വദേശികളായ ബന്ധുക്കൾ ടോം ജോസഫ് ( 32 ) ജോയൽ സാജു ( 30 ) എന്നിവർക്കു പരുക്കേറ്റു . ഉച്ചകഴിഞ്ഞ് 2 മണിയോടെ പാമ്പാടി ഏഴാം മൈലിൽ വച്ച് ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പാമ്പാടി സ്വദേശിനി അനില വർഗീസിന് ( 65 ) പരുക്കേറ്റു.

pala

പാലായിൽ വികസനത്തിന്റെ പെരുമഴക്കാലം : മാണി സി കാപ്പൻ എം.എൽ.എ

പാലാ: നിയോജകമണ്ഡലത്തിൽ ഇടതു സർക്കാർ മന:പൂർവ്വം മുടക്കിയിട്ടിരുന്ന പദ്ധതികൾക്ക് ജീവൻ വെച്ചുവരുന്നതായി മാണി സി കാപ്പൻ എം.എൽ.എ. യു.ഡി.എഫ് സർക്കാർ അധികാരമേറ്റതോടെ മുഖ്യമന്ത്രി വി.ഡി.സതീശനെയും വിവിധ വകുപ്പ് മന്ത്രിമാരെയും നേരിൽ കണ്ടും വകുപ്പ് തല ഉദ്യോഗസ്ഥ യോഗങ്ങൾ നടത്തിയുമാണ് മുടങ്ങിക്കിടന്നിരുന്ന ഫയലുകളുടെ കെട്ടഴിച്ചത്. കെ.എം മാണി മന്ത്രിയായിരുന്ന കാലഘട്ടത്തിൽ അദ്ദേഹം തുടങ്ങി വെച്ചതും പൂർത്തിയാക്കാൻ കഴിയാത്തതുമായ പദ്ധതികൾ നടപ്പാക്കാനാണ് മുൻഗണനയെന്ന് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട ഉടനെ താൻ പറഞ്ഞിരുന്നു. അതനുസരിച്ച് താൻ ഭരണമുന്നണിയുടെ ഭാഗമായിരുന്ന ഒന്നരവർഷം കാലം Read More…

aruvithura

എംജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മത്സരങ്ങൾ അരുവിത്തുറയിൽ

അരുവിത്തുറ: എംജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മത്സരങ്ങൾ അരുവിത്തുറയിൽ ഒക്ടോബർ 7ന് അരങ്ങേറും. മത്സരങ്ങളുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ നിർവഹിക്കും. ഇരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വി പി നാസർ കോളേജ് മാനേജർ വെരി റവ മാത്യു ചന്ദ്രൻ കുന്നേൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ.ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി തുടങ്ങിയവർ ചടങ്ങിൽ Read More…

general

തീക്കോയി ഫൊറോന വിശ്വാസ പ്രേഷിത കലോത്സവം : “സർഗ്ഗോത്സവം 2K 26” വെള്ളികുളം സൺഡേസ്കൂൾ A വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

വെള്ളികുളം: തീക്കോയി ഫൊറോന വിശ്വാസ പ്രേഷിത കലോത്സവം- “സർഗ്ഗോത്സവം 2K 26″വെള്ളികുളം സൺഡേ സ്കൂൾ A വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രചന – കലോത്സവങ്ങളിലായി 574പോയിന്റുകളോടെ ആണ് വെള്ളികുളം സൺഡേ സ്കൂൾ ഉയർന്ന നേട്ടം കൈവരിച്ചത്. വിവിധ മത്സരങ്ങളിൽ 52 എ ഗ്രേഡ്, 45 ബി ഗ്രേഡ്, 11 സി ഗ്രേഡ് കരസ്ഥമാക്കി.അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ അമ്പതോളം പേർ പങ്കെടുത്ത വിവിധ മത്സരത്തിൽ 14 ഫസ്റ്റ്, 16 സെക്കൻഡ് , 17 Read More…

Accident

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; കടുത്തുരുത്തി സ്വദേശിയായ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് ആണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എം ബി എ വിദ്യാർഥിനിയാണ്. പഞ്ചാബ് ലുധിയാനയ്ക്കടുത്താണ് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെടുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന ജോസ്‌ന ബസ് അപകടത്തിൽപ്പെട്ടതോടെ റോഡിലേക്ക് തെറിച്ചുവീഴുകയും വിദ്യാർത്ഥിനിയുടെ ശരീരത്തിലേക്ക് ബസ് മറിയുകയുമായിരുന്നു. ജോസ്‌നയുടെ മൃതദേഹം ഇതുവരെയും ബസിനടിയിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ബസ് Read More…

kottayam

ഓക്സിജനില്‍ മൊബൈല്‍ കാര്‍ണിവെല്ലിന് തുടക്കമായി

കോട്ടയം: എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ മൊബൈല്‍ കാര്‍ണിവെല്ലിന് തുടക്കമായി. 9,900 രൂപ മുതല്‍ സ്മാര്‍ട്ട് ഫോണുകളും 13,900 രൂപ മുതല്‍ 5 ജി ഫോണുകളും കാര്‍ണിവെല്ലില്‍ സ്വന്തമാക്കാം. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ കാര്‍, സ്‌കൂട്ടര്‍, സ്വര്‍ണ്ണമോതിരം, സൈക്കിള്‍, ഇലട്രിക്ക് തയ്യല്‍മെഷീന്‍, എല്‍ഇഡി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, പെഡസ്റ്റല്‍ ഫാന്‍, എയര്‍കൂളര്‍ ഉള്‍പ്പെടെ Read More…

pala

നെല്ലിയാനി സിവിൽ സ്റ്റേഷൻ മന്ദിരത്തിലേയ്ക്ക് കുടിയേറുവാൻ മോട്ടോർ വാഹന വകുപ്പ്, എട്ട് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു

പാലാ: വർഷങ്ങൾക്ക് മുൻപ് എല്ലാ പണികളും തീർത്ത് പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ നെല്ലിയാനിയിലുള്ള മിനി സി വിൽ സ്റ്റേഷൻ അനക്സ് മന്ദിരത്തിൽ അടുത്ത ആഴ്ച്ചയിൽ ആളനക്കം ഉണ്ടാവും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുന്നു. വാടക കെട്ടിടത്തിലും സ്ഥല പരിമിതിയിൽ വീർപ്പുമുട്ടി കഴിയുന്നതുമായ സർക്കാർ ഓഫീസുകൾക്കായിട്ടാണ് പാലാ- കുറവിലങ്ങാട് റോഡിൽ നെല്ലിയാനി ജംഗ്ഷനിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ കൈവശം ഉണ്ടായിരുന്ന ഭൂമി പ്രയോജനപ്പെടുത്തി പുതിയ മന്ദിരം നിർമ്മിച്ചത്. ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി പ്രത്യേക താത്പര്യമെടുത്ത് ഭരണാനുമതി നൽകിയാണ് ഇവിടെ Read More…

pallattu-Brahmadathan-dies
erattupetta

പല്ലാട്ട് ബ്രഹ്‌മദത്തന്‍ ഇടിമിന്നലേറ്റ് ചരിഞ്ഞു; നാടിന് കണ്ണീരോര്‍മ്മയായി ഗജരാജന്‍

കോട്ടയം: ഗജരാജന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ (45) ചരിഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ വീട്ടുപരിസരത്ത് കുളിക്കുന്നതിനിടയില്‍ മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിലാണ് ആനയ്ക്ക് ഗുരുതര പരിക്കേറ്റത്. ഉടന്‍തന്നെ മൃഗഡോക്ടറെത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു. മേലമ്പാറ പല്ലാട്ട് തറവാട്ടിലെ അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തന്‍ കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലെ അമ്പലപറമ്പുകളിലെ നിറസാന്നിധ്യമായിരുന്നു. തൃശ്ശൂര്‍ പൂരത്തില്‍ പാറമേക്കാവ് ദേവിയുടെ അടക്കം തിടമ്പേറ്റിയിട്ടുണ്ട്. 298 സെന്റിമീറ്റര്‍ ആണ് ഉയരം. അരുണാചല്‍ വനങ്ങളില്‍ നിന്നാണ് ആനയെ കേരളത്തിലെത്തിച്ചത്. പ്രിയപ്പെട്ട Read More…

mundakkayam

സുരക്ഷാ ഫണ്ട് വിതരണവും മേഖലാ കൺവൻഷനും

മുണ്ടക്കയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ ഫണ്ട് വിതരണവും മേഖലാ കൺവൻഷനും, ഇന്ന് (തിങ്കൾ) വൈകുന്നേരം അഞ്ചുമണിക്ക് മുണ്ടക്കയം ബസ്റ്റാൻഡ് മൈതാനിയിൽ വച്ച് നടക്കും, ആന്റോ ആന്റണി എം.പി. ഉദ്ഘാടനം നിർവഹിക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസമ്മ മാത്യു, സംസ്ഥാന പ്രസിഡണ്ട് ജി. ജയപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം. ആർ റസാഖ്,സംസ്ഥാന ട്രഷറര്‍ സി . ബിജു ലാൽ. വർക്കിംഗ്‌ പ്രസിഡന്റ്‌ അസിസ് മൂസ, സംസ്ഥാന സെക്രട്ടറി Read More…

general

ബാലസംഘം പൂഞ്ഞാർ തെക്കേക്കര മേഖല സമ്മേളനം

പാതാമ്പുഴ: ബാലസംഘം പൂഞ്ഞാർ തെക്കേക്കര മേഖല സമ്മേളനം പാതാമ്പുഴയിൽ നടന്നു. മേഖല സെക്രട്ടറി അനാമിക മോഹൻദാസ് അധ്യക്ഷത വഹിച്ച സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തംഗം നിഷ സാനു ഉദ്ഘാടനം ചെയ്തു. ആദിദേവ് പ്രമോദ്, ജിബിൻ രാജേഷ്, സിദ്ധാർത്ഥ് ടി.എസ്., രാജേഷ് ആന്റണി, പി.ബി. സാനു, മനീഷ പ്രമോദ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അഭിനവ് പി.വി. (പ്രസിഡന്റ്), അഭിജിത്ത് (വൈസ് പ്രസിഡന്റ്), ജീവൻ രാജേഷ് (സെക്രട്ടറി), അനാമിക മോഹൻദാസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ധ്യാൻ Read More…