general

തീക്കോയി ഫൊറോന വിശ്വാസ പ്രേഷിത കലോത്സവം : “സർഗ്ഗോത്സവം 2K 26” വെള്ളികുളം സൺഡേസ്കൂൾ A വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

വെള്ളികുളം: തീക്കോയി ഫൊറോന വിശ്വാസ പ്രേഷിത കലോത്സവം- “സർഗ്ഗോത്സവം 2K 26″വെള്ളികുളം സൺഡേ സ്കൂൾ A വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രചന – കലോത്സവങ്ങളിലായി 574പോയിന്റുകളോടെ ആണ് വെള്ളികുളം സൺഡേ സ്കൂൾ ഉയർന്ന നേട്ടം കൈവരിച്ചത്.

വിവിധ മത്സരങ്ങളിൽ 52 എ ഗ്രേഡ്, 45 ബി ഗ്രേഡ്, 11 സി ഗ്രേഡ് കരസ്ഥമാക്കി.അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ അമ്പതോളം പേർ പങ്കെടുത്ത വിവിധ മത്സരത്തിൽ 14 ഫസ്റ്റ്, 16 സെക്കൻഡ് , 17 തേർഡ് കരസ്ഥമാക്കി.ഗ്രൂപ്പ് മത്സരമായ ബൈബിൾ ദൃശ്യാവതരണത്തിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.

സുറിയാനി പാട്ട്, റമ്പാൻ പാട്ട് ,സമൂഹ ഗാനം, മിഷൻ ആന്തം, രക്ഷാകര വേദ കീർത്തനം എന്നിവയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.പ്രസംഗം ലളിതഗാനം ബൈബിൾ വായന, ബൈബിൾ കഥപറച്ചിൽ, നാടോടി നൃത്തം, കഥാപ്രസംഗം എന്നീ വിവിധ കലാ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് വെള്ളികുളം സൺഡേസ്കൂൾ കാഴ്ചവെച്ചത്.

സൺഡേ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തിനുള്ള എവർറോളിംഗ് ട്രോഫി തീക്കോയി ഫൊറോന അസിസ്റ്റൻറ് വികാരി ഫാ. ജേക്കബ് കരിനാട്ടിൽ നിന്നും വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനവും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി. സൺഡേ സ്കൂൾ കലോത്സവത്തിൽ ഉന്നത വിജയം നേടിയവരെ വികാരി ഫാ.സ്‌കറിയ വേകത്താനം, പിടിഎ ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *