aruvithura

കോളേജ് ബർസാറും മുൻസിപ്പൽ ചെയർമാനും ഏറ്റുമുട്ടി; എം ജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മൽഝരങ്ങൾക്ക് അരുവിത്തുറയിൽ തുടക്കം

അരുവിത്തുറ: കാരിരുബിൻ കൈ കരുത്തുമായി ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വി.പി നാസറും അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ടും പഞ്ചഗുസ്തി മേശയിൽ ഏറ്റുമുട്ടിയതോടെ എംജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മത്സരങ്ങൾക്ക് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ തുടക്കമായി. കോളേജ് മാനേജർ വെരി റവ മാത്യു ചന്ദ്രൻ കുന്നേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ.ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി Read More…

pala

ഭഗവതിക്ക് മുട്ടറക്കൽ ; മുരിക്കുംപുഴ ദേവീക്ഷേത്രനടയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്കു വേണ്ടി ബിജു പുളിക്കക്കണ്ടം വഴിപാട് നടത്തി

പാലാ: പ്രസിദ്ധമായ മുട്ടറക്കൽ വഴിപാടിന് പാലാ മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ ആരംഭിച്ചു. നൂറുകണക്കിന് ഭക്തർ പങ്കെടുത്ത നാമജപത്താൽ ഭക്തിനിർഭരമായ അന്തിരീക്ഷത്തിൽ ആദ്യ നാളികേരം ഉടച്ച് ക്ഷേത്ര തന്ത്രി കുരുപ്പക്കാട്ടൂമന നാരായണൻ നമ്പൂതിരി മുട്ടിറക്കൽ വഴിപാടിന് സമാരംഭം കുറിച്ചു. ക്ഷേത്ര മേൽശാന്തി ശ്രീകാന്ത് നമ്പൂതിരിയുംകീഴ്‌ശാന്തി രാജീവ്‌ നമ്പൂതിരിയും കാർമ്മികരായി. മുരിക്കുംപുഴ ദേവസ്വം പ്രസിഡൻ്റ് അഡ. ലാൽ പുളിക്കകണ്ടം , സെക്രട്ടറി രമേശ് കുറ്റിയാങ്കൽ, മറ്റു ക്ഷേത്രം ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. കേന്ദ്ര മന്ത്രി സുരേഷ് ഗോപി (ചോതി നക്ഷത്രം, Read More…

kottayam

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജീകരിച്ച സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രം ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം :സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം പൂര്‍ണമായും ഉറപ്പാക്കുന്നതിനായാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തെ ചുതമലപ്പെടുത്താന്‍ തീരുമാനിച്ചത്. ചില കമ്പനികളുടെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാര്‍ Read More…

kottayam

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം; ജില്ലയിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി കോട്ടയം ജില്ലയില്‍ നടന്നുവരുന്ന തയ്യാറെടുപ്പുകള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. എരുമേലിയിലേയും ജില്ലയിലെ ഇടത്താവളങ്ങളിലേയും ക്രമീകരണങ്ങള്‍ സംബന്ധിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ മേധാവികള്‍ വിശദീകരിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷ, ഗതാഗത ക്രമീകരണം, പാര്‍ക്കിംഗ് തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു.എരുമേലി ദേവസ്വം Read More…

kottayam

കോട്ടയം – എറണാകുളം ട്രയിൻ യാത്രാ ക്ലേശം പരിഹരിക്കണം :ഫ്രാൻസിസ് ജോർജ് എം.പി.

കോട്ടയം എറണാകുളം പാതയിലെ അതിരൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര റയിൽവേ മന്ത്രിക്ക് നിരവധി തവണ നേരിൽ കണ്ട് നിവേദനം നൽകിയപ്പോൾ എല്ലാം ഉടൻ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് . ഇത് പാലിക്കാൻ തയ്യാറാകാത്തത് പ്രതിക്ഷേധാർഹമാണ്. ഉച്ചക്ക് ശേഷം എറണാകുളം കോട്ടയം പാതയിലെ അനിയന്ത്രിതമായ തിരക്കിന് പരിഹാരം കാണാൻ പുതിയ മെമ്മു സർവ്വീസ് അനുവദിച്ചാലെ സാധിക്കുകയുള്ളു. പാലക്കാട് – എറണാകുളം മെമ്മു , ബംഗളുരു Read More…

general

പ്രി​യ​ദ​ർ​ശി​നി കാ​ര​ണം ര​ക്ഷ​യി​ല്ല; സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ സെ​ക്ര​ട്ടേ​റി​യേ​റ്റ് മാ​ർ​ച്ച് 14ന്

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ​ബ​സു​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്. സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി 14ന് ​സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച്. പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി മൂ​ലം ബ​സു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം. പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ നി​ര​ക്കി​ലും വ​ർ​ധ​ന വ​രു​ത്ത​ണ​മെ​ന്നു​മാ​ണ് ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​ർ​ക്കാ​ർ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ത്ത പ​ക്ഷം Read More…

general

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എലിവാലി സെന്റ് ജോർജ് എൽ.പി.എസിന് ഹാട്രിക് നേട്ടം

എലിവാലി: രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം തവണയും മൂന്നാം സ്ഥാനം കരസ്ഥമാക്കി എലിവാലി സെന്റ് ജോർജ് എൽ.പി.എസ്. അഭിമാനനേട്ടം സ്വന്തമാക്കി. മികച്ച പ്രകടനത്തിലൂടെ വിദ്യാർത്ഥികൾ സ്കൂളിന്റെ യശസ്സ് ഉയർത്തി. അറിവും കഴിവും സർഗാത്മകതയും സമന്വയിപ്പിച്ചുകൊണ്ട് വിവിധ ഇനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളാണ് ഈ ശ്രദ്ധേയമായ നേട്ടത്തിന് അർഹരായത്. തുടർച്ചയായ മൂന്നാം വർഷവും മൂന്നാം സ്ഥാനം നിലനിർത്താനായത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ മാനേജർ റവ. ഫാ. മാത്യു തടത്തിൽ, ഹെഡ്മിസ്ട്രസ് Read More…

pala

SMYM പാലാ രൂപതയുടെ “ബാക്ക് ടു ദി റൂട്ട്സ്” സീനിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു

പാലാ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) പാലാ രൂപതയുടെ നേതൃത്വത്തിൽ മുൻകാല ഭാരവാഹികളുടെ സംഗമം “ബാക്ക് ടു ദി റൂട്ട്സ്” (Back to the Roots) എന്ന പേരിൽ പാലാ ബിഷപ്പ്സ് ഹൗസിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. സംഘടനയുടെ വളർച്ചയിൽ മുൻകാലങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയ പഴയകാല നേതാക്കളെ ആദരിക്കുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമായി സംഘടിപ്പിച്ച ഈ ഒത്തുചേരൽ ഏറെ അർത്ഥവത്തായി. രൂപത പ്രസിഡന്റ് മിജോ ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ രൂപതാദ്ധ്യക്ഷനും രൂപത Read More…

pala

ഗാന്ധിജയന്തിയിൽ മികവിന്റെ കൈയൊപ്പ്; വിവിധ മേഖലകളിലെ പ്രതിഭകൾക്ക് ആദരം

പാലാ: രാജ്യസേവനത്തിലും കായികരംഗത്തും വിദ്യാഭ്യാസത്തിലും കലാരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചവരെ ആദരിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ഗാന്ധിജയന്തി ആഘോഷം. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സൈനികർ, വിദ്യാർഥികൾ, കായികതാരങ്ങൾ, കലാകാരൻമാർ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധി പേരെ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. മന്ത്രി മോൻസ് ജോസഫ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, ചാവറ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ Read More…

general

വെള്ളികുളം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ കൊച്ചുത്രേസ്യ അനുസ്മരണം നടത്തി

വെള്ളികുളം: മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ കൊച്ചുത്രേസ്യാ അനുസ്മരണവും മിഷൻ ലീഗിൻ്റെ 80-ാം സ്ഥാപകദിനാഘോഷവും വെള്ളികുളം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.ടിനു എൽസ ബേബി മുണ്ടാട്ടു ചുണ്ടയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ജോമോൻ കടപ്ളാക്കൽ ആമുഖപ്രഭാഷണം നടത്തി.ഡയറക്ടർ ഫാ. സ്കറിയ വേകുത്താനം അനുഗ്രഹം പ്രഭാഷണം നടത്തി. അന്ന മരിയ ബിബി ഇളംതുരുത്തിയിൽ അനുസ്മരണ സന്ദേശം നൽകി.ബ്ലൂ ഹൗസിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മരീനാജോമി കടപ്ലാക്കൽ, ആൽബിൻ സാജൻ തോട്ടപ്പള്ളിൽ, സാന്ദ്ര മാത്യു Read More…