പാലാ നഗരസഭ, 13 -ാം വാർഡ് മുരിക്കുംപുഴയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മോന്തക്കര ഭാഗത്ത് 30 സെൻ്റ് സ്ഥലത്ത് 300 ചുവട് കപ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഇന്ന് നടന്നു. ഇതോടൊപ്പം കപ്പയുടെ വിപണനവും ആരംഭിച്ചു. വാർഡ് കൗൺസിലർ ബിജു പുളിക്കകണ്ടം ചടങ്ങിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.കൗൺസിലർമാരായ അഡ്വ: ബിനു പുളിക്കകണ്ടം, സെബാസ്റ്റ്യൻ പനയ്ക്കൽ, സിജി ടോണി, ദിയ ബിനു പുളിക്കകണ്ടം , നഗരസഭാ കോർഡിനേറ്റർ അജിത്ത് കുമാർ പി. എം ,പങ്കജാക്ഷൻ വേലിക്കകത്ത് , Read More…
Month: October 2026
പാലാ – ഡിപ്പോയിൽ നിന്നും സർവ്വീസുകൾ മറ്റ് ഡിപ്പോകളിലേയ്ക്ക്
പാലാ: പാലാ ഡിപ്പോ ഓപ്പറേറ്റ് ചെയ്തിരുന്ന പാലാ- തെങ്കാശി സർവ്വീസാണ് ഇന്നലെ മുതൽ ഈരാറ്റുപേട്ട ഡിപ്പോ യിലേയ്ക്ക് മാറ്റിയത്. പാലായിൽ നിന്നും പേട്ട ഡിപ്പോയിൽ എത്തിച്ച ബസ് പുതിയ സർവ്വീസ് ആരംഭിച്ച രീതിയിലാണ് ഉദ്ഘാടനവും നടത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന ഈ സർവ്വീസ് രാവിലെ പാലായിൽ എത്തി തെങ്കാശിക്ക് പോകുന്ന വിധമായിരുന്നു ക്രമീകരിച്ചിരുന്നത്. രാവിലെ ഈരാറ്റുപേട്ട മുതൽ പാലാ വരെയുള്ള ഫാസ്റ്റ് പാസഞ്ചർ നിരക്കിലുള്ള ട്രിപ്പിൽ യാത്രക്കാർ ഇല്ലാതിരുന്ന സ്ഥിതിയിലാണ് സോണൽ Read More…
നഴ്സ് താത്കാലിക നിയമനം
ഈരാറ്റുപേട്ട :കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഗരസഭ വഴി താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 13ന് നഗരസഭയില്‍ നടക്കും. ബി.എസ്സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് യോഗ്യതയും കേരള നഴ്സസ് ആന്റ് മിഡ വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രതിദിന വേതനം-600 രൂപ. പ്രായപരിധി 18-37. 179 ദിവസത്തേക്കാണ് നിയമനം. അര്‍ഹരായവര്‍ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുമായി എത്തണം.
വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം: സ്വാഗതസംഘം രൂപവൽക്കരിച്ചു
ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി ജില്ലാ സമ്മേളനം 2026 ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഈരാറ്റുപേട്ട ബറകാത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, ഫായിസ് നീർക്കുന്നം എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന്റെ ജനറൽ കൺവീനറായി ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ ജാഫറിനെയും, കൺവീനറായി ജില്ലാ കമ്മിറ്റിയംഗം വി.എ. ഹസീബിനെയും തിരഞ്ഞെടുത്തു. ഈരാറ്റുപേട്ടയിലെ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ഓഫീസിൽ Read More…
രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത നടപയ്ക്കെതിരെ പൂഞ്ഞാർ ടൗണിൽ പ്രേതിഷേധ പ്രകടനം നടത്തി
പൂഞ്ഞാർ: ജനാധിപത്യത്തെയും വോട്ടവകാശത്തെയും ആട്ടിമറിക്കുന്ന നരേന്ദ്ര മോഡി സർക്കാരിനെതിരെ സമരം ചെയ്ത ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത നടപയ്ക്കെതിരെ പൂഞ്ഞാർ ടൗണിൽ പ്രേതിഷേധ പ്രകടനം നടത്തി. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് റോജി തോമസ്, ഡിസിസി മെമ്പർമാരായ ജോർജ് സെബാസ്റ്റ്യൻ, പൂഞ്ഞാർ മാത്യു, M C വർക്കി, ജോളിച്ചൻ വലിയപറമ്പിൽ, സജി കൊട്ടാരം, സണ്ണി കല്ലറ്റ്, ബേബി അലക്സ്, Read More…
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത, പ്രവൃത്തിപരിചയമേളകളിൽ അരുവിത്തുറ സെൻറ് മേരീസിന് എൽ.പി സ്കൂളിന് ഓവറോൾ കിരീടം
ഈരാറ്റുപേട്ട : ഒക്ടോബർ 6, 7 തീയതികളിൽ ഗവ. എച്ച് എസ്.എസ്. ഈരാറ്റുപേട്ടയിൽ വച്ചു നടന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത,പ്രവൃത്തിപരിചയമേളകളിൽ അരുവിത്തുറ സെൻറ് മേരീസിന് എൽ.പി സ്കൂളിന് ഓവറോൾ കിരീടം.
പുത്തൻപുരയ്ക്കൽ കമലാക്ഷി മാധവൻ നിര്യാതയായി
അടിവാരം: പുത്തൻപുരയ്ക്കൽ മാധവന്റെ ഭാര്യ കമലാക്ഷി മാധവൻ (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് (08-10-2026 വ്യാഴം) അടിവാരത്തുള്ള വീട്ടുവളപ്പിൽ. പരേത ഇടമല വെങ്ങാട്ട് കുടുംബാംഗം. മക്കൾ: ബാലാമണി, തങ്കച്ചൻ പി.എം, രമണി പി.എം (പരേത), മോഹനൻ പി.എം (പരേതൻ), ഷാജു പി.എം (മാനി അടിവാരം – ബി.ജെ.പി പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡന്റ്), ബിജു പി.എം, സന്തോഷ് പി.എം, സന്ധ്യാ പി.എം. മരുമക്കൾ: ശശി (മാലിയിൽ എന്തയാർ), സുജ (ചിറ്റാനപ്പാറയിൽ ഇടമല), ശശി, Read More…
പൊതുസേവനത്തിന് അംഗീകാരം; പ്രീജു കെ. ശശിക്ക് മഹാത്മജി പുരസ്കാരം
വൈക്കം: തലയാഴം സ്വദേശിയും പൊതുപ്രവർത്തകനുമായ പ്രീജു കെ. ശശിക്ക് മഹാത്മജി പുരസ്കാരം. പൊതുപ്രവർത്തന രംഗത്ത് വിവിധ മേഖലകളിലായി നടത്തിയ സേവന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹനായത്. 2008 മുതൽ എസ്.എൻ.ഡി.പി യോഗം 2676-ാം നമ്പർ തലയാഴം ശാഖാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന പ്രീജു കെ. ശശി, ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിന്റെ വൈസ് പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗവുമാണ്. 2018ലെ പ്രളയകാലത്ത് ദുരിതബാധിതരായ 280 കുടുംബങ്ങളെ സ്വന്തം വാഹനങ്ങളിൽ ഓംകാരേശ്വരം ക്ഷേത്രത്തിലെത്തിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ Read More…
സുരക്ഷാ ഫണ്ട് വിതരണവും മേഖലാ കൺവൻഷനും നടന്നു
മുണ്ടക്കയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ ഫണ്ട് വിതരണവും മേഖലാ കൺവൻഷനും, മുണ്ടക്കയം ബസ്റ്റാൻഡ് മൈതാനിയിൽ വച്ച് നടന്നു. സംസ്ഥാന ട്രഷറര്‍ സി . ബിജു ലാൽ. സമ്മേളന ഉദ്ഘാടനം നിർവഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസമ്മ മാത്യു, സുരക്ഷാ ഫണ്ട് വിതരണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസിസ് മൂസ, സംസ്ഥാന സെക്രട്ടറി അനിൽ സി . കെ, ജില്ലാ പ്രസിഡന്റ് ഫിലിപ്പ് കുട്ടി, ജില്ലാ Read More…
ഓക്സിജനില്‍ മൊബൈല്‍ കാര്‍ണിവെല്‍; മൊബൈല്‍ വാങ്ങാന്‍ മികച്ച ഇഎംഐ സ്കീമുകള്‍
കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍ നടക്കുന്ന മൊബൈല്‍ കാര്‍ണിവെല്ലില്‍ മികച്ച ഇഎംഐ സ്കീമുകളിലൂടെ മൊബൈല്‍ ഫോണുകള്‍ സ്വന്തമാക്കാം. 9,900 രൂപ മുതല്‍ ആരംഭിക്കുന്ന ബജറ്റ് ഫോണുകള്‍ക്കും പലിശരഹിത ഇഎംഐ സ്കീമുകള്‍ ലഭ്യമാണ്. യുപിഐ, ക്രഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫോണുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും ഓക്സിജന്‍ നല്‍കുന്നുണ്ട്. ഇഎംഐ സ്കീമുകള്‍ക്ക് 40 മാസം വരെ ദീര്‍ഘകാല തിരിച്ചടവ് കാലാവധി Read More…











