അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ എം കോം കോഴ്സ്സിൽ മനേജ്മെൻ്റ് കോട്ടായിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ചേരാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകുക.9495749325.
അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തൽസമയ ഫല വിശകലനവും പാനൽ ചർച്ചയും സംഘടിപ്പിച്ചു. കോളേജ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. പൊളിറ്റിക്കസ്സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ മോഡറേറ്ററായ ചർച്ചയിൽ അമേരിക്കൻ തിരഞ്ഞെടുപ്പ് ഉൾക്കാഴ്ചയും സമകാലിക സംഭവവികാസങ്ങളും എന്ന വിഷയത്തിൽ ഇക്കണോമിക്സ് വിഭാഗം അധ്യാപകൻ ഡോൺ ജോസഫ് ചർച്ച നയിച്ചു. സമകാലിക പശ്ചാത്തലത്തിൽ ഇൻഡോ അമേരിക്കൻ ബന്ധത്തിൻറെ Read More…
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിന് റിപ്രോഗ്രാഫിക്ക് സെൻ്റർ സമ്മാനിച്ച് ജോസ് കെ മാണി എം പി. തൻ്റെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ലഭ്യമാക്കിയാണ് റിപ്രോഗ്രാഫിക്ക് സെൻ്റർ യഥാർത്ഥ്യമാക്കിയത്. കോളേജിൻ്റെ പുതിയ ലൈബ്രറി ബ്ലോക്കിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച്ച നടന്ന വജ്ര ജൂബിലി സമ്മേളനത്തിൽ വച്ച് ജോസ് കെ മാണി എം പി റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ചടങ്ങിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പത്തനംതിട്ട Read More…
അരുവിത്തുറ: രാജ്യം 25-ാം മത് കാർഗിൽ വിജയ് ദിവസമാഘോഷിക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിന് അഭിവന്ദ്യമർപ്പിച്ച് അരുവിത്തുറ സെന്റ് ജോർജ്സ്സ് കോളജിൽ കാർഗിൽ വാർ മെമ്മോറിയൽ ഡ്രിൽ സംഘടിപ്പിച്ചു. കോളജ് എൻസിസി യൂണിറ്റാണ് ഡ്രിൽ ഒരുക്കിയത്. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻ.സി.സി. ഓഫീസർ ലൈജു വർഗീസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.