പാലാ: ഡീസൽ ക്ഷാമത്തെ തുടർന്ന് പാലാ ഡിപ്പോയിൽ നിന്നുള്ള ഭൂരിഭാഗം സർവ്വീസുകളും മുടങ്ങി.
അൻപത് ശതമാനം ഓർഡിനറി സർവ്വീസുകൾ മാത്രമേ മുടങ്ങൂ എന്നായിരുന്നു അറിയിപ്പെങ്കിലും ദീർഘദൂര സൂപ്പർ ക്ലാസ് സർവ്വീസുകളായ കൊന്നക്കാട്, പഞ്ചിക്കൽ, അമ്പായത്തോട്, കുടിയാന്മല റൂട്ടുകളിലോടുന്ന എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് സർവ്വീസുകളും മുടങ്ങി.
ഇതേ തുടർന്ന് യാത്രക്കാർ വലഞ്ഞു. ബസ് കാത്ത് വഴിയിൽ നിന്നവർ പെരുവഴിയായി. ഞായറാഴ്ച്ച സ്ഥിതി എന്താവും എന്ന് ഡിപ്പോ അധികൃതർക്കും പറയാനാവുന്നില്ല.
കെ.എസ്.ആർ.ടി.സി മാത്രം സർവ്വീസ് നടത്തുന്ന ദേശസാൽകൃത റൂട്ടികളിലെ യാത്രക്കാരാണ് വിഷമിക്കുന്നത്. യാത്രാ തടസ്സം ഒഴിവാക്കുവാൻ സത്വര ഇടപെടൽ അടിയന്തിരമായി ഉണ്ടാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അധികൃതരോട്അവശ്യപ്പെട്ടു.