മൂന്നിലവ്: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ തണ്ണീർപന്തലൊരുക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സെലീനാമ്മ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ബീന റോയി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഷീജാമോൾ, മെംബർ നിഷ, വൈസ് ചെയർപേഴ്സൺ റീന റെനോൾഡ്, ഇത്തമ്മ മാത്യു, ചാർളി ഐസക്, ലിൻസിമോൾ എന്നിവർ പങ്കെടുത്തു. മൂന്നിലവ് ടൗണിൽ ഈസ്റ്റ് ബാങ്കിന് സമീപമാണ് തണ്ണീർപ്പന്തൽ പ്രവർത്തിക്കുന്നത്.





