പാലാ: ആദ്യ മണിക്കൂറിലെ ട്രെന്‍ഡില്‍ യുഡിഎഫും എല്‍ഡിഎഫും തുല്യ പോരാട്ടത്തില്‍. നിലവില്‍ യുഡിഎഫ് – 70, എല്‍ഡിഎഫ് -66, ബിജെപി -4 എന്നിങ്ങനെയാണ് ലീഡ് നില.
ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന പാലായില്‍ നിലവിലെ എംഎല്‍എ മാണി സി കാപ്പന് ലീഡ് ചെയ്യുന്നു. പൂഞ്ഞാറില്‍ നിലവിലെ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും ലീഡ് ചെയ്യുകയാണ്. കടുത്തുരുത്തിയിൽ യു ഡി എഫ് സ്ഥാനാർഥി അഡ്വ. മോൻസ് ജോസഫും ലീഡ് ചെയ്യുന്നു.





