thalappalam

തലപ്പലം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള എക്‌സലൻസ് അവാർഡ് 19 ന് വിതരണം ചെയ്യും

തലപ്പലം: സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള എക്‌സലൻസ് അവാർഡ് 19 ന് വിതരണം ചെയ്യും. വിവിധ ബോർഡുകളുടെ കീഴിലുള്ള എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എൽ.എസ്.എസ്, യു.എസ്.എസ്. സ്‌കോളർഷിപ്പ്, സർവ്വകലാശാല റാങ്ക്, യുവജനോത്സവത്തിൽ കലാ, കായിക മത്സരങ്ങളിൽ അംഗീകാരം എന്നിവ ലഭിച്ച ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കാണ് അവാർഡ് നൽകുന്നത്.

അപേക്ഷകൾ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വിദ്യാർഥിയുടെ ഫോട്ടോയും സഹിതം (10) വെള്ളിയാഴ്ചക്കകം ബാങ്കിൽ ലഭിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ ദളിത് ക്രൈസ്തവ വിഭാഗത്തിലുള്ളവർക്ക് ഒരോ വിഭാഗത്തിനും പ്രത്യേകം സ്‌കോളർഷിപ്പ് നൽകും. ഈ വിഭാഗത്തിലുള്ളവർ ജാതി തെളിയുക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *