പാലാ :അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങളും, അപകീർത്തികരമായ സന്ദേശങ്ങളും വ്യക്തിഹത്യയും ലക്ഷ്യമിട്ട് സാമൂഹ്യ വിരുദ്ധരെ ഉപയോഗിച്ച് തയ്യാറാക്കിയ കത്തുകൾ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രചരണായുധമാക്കി തരം താണ രാഷ്ട്രീയ കളി നടത്തുകയാണെന്ന് യു ഡി എഫ് നേതാക്കൾ പാലായിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.
കേരളാ കോൺഗ്രസ് (എം) ന്റെ നേത്യത്വത്തിൽ ഭരണം നടക്കുന്ന പാലാ നഗരസഭയിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ യു ഡി എഫ് നേതക്കൾക്കെതിരെ വ്യജ കത്തുകൾ വിതരണം നടത്തിയിരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് നേതാക്കൾ പറഞ്ഞു.

ഈ വിഷയത്തിൽ പാലാ മുൻ സിപ്പൽ ചെയർമാൻ മറുപടി പറയണമെന്നും നേതാക്കാൾ ആവശ്യപ്പെട്ടു.ഇത്തരം അധികാര ദുർവിനിയോഗം നടത്തിയതിന്റെ തെളിവുകൾ യുഡിഎഫിന്റെ പക്കൽ ഉണ്ട്.
ഇത്തരം വ്യാജ നോട്ടീസുകൾ കേരള കോൺഗ്രസ് പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി അംഗമായ പ്രദീപ് വലിയപറമ്പിലിന്റെയും , യൂത്ത് ഫ്രണ്ട് കൊഴുവനാൽ മണ്ഡലം പ്രസിഡന്റ് എന്ന പേരിൽ ജോസ് കെ മാണിയുടെ പ്രൊഫൈൽ ചിത്രം പോലും ഉപയോഗിക്കുന്ന ആളുടെയും നേതൃത്വത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരിക്കുന്നത് ജോസ് കെ മാണി വിഭാഗത്തിൻറെ ഇടപെടലിന്റെ പ്രകടമായ തെളിവാണെന്നും ഇവർക്കെതിരെയും നടപടി വേണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി പാലാ ഡിവൈഎസ്പിക്ക് പരാതിയും നൽകിയിട്ടുണ്ട്.
യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം വൈസ് പ്രസിഡൻറ് സഞ്ജയ് സക്കറിയാസ് എന്നിവരെയാണ് ഈ കത്തിലൂടെ വ്യക്തിഹത്യ ചെയ്തിരിക്കുന്നത്.

ജോസ് കെ മാണിയും അനുയായികളും ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്തുകൊണ്ട് നടത്തുന്ന ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയത്തെ നിയമപരമായി നേരിടുമെന്നും നേതാക്കൾ പറഞ്ഞു.
ഇതിന് പിന്നിലുള്ള ഗൂഢാലോചനയിൽ പങ്കെടുത്തത് കേരള കോൺഗ്രസ് പാർട്ടിയുടെ മണ്ഡലം നേതാവും സംസ്ഥാന ചീഫ് എൻജയരാജിന്റെ പേഴ്സണൽ സ്റ്റാഫും, (പാലാ മുൻ സിപ്പാലിറ്റിയുടെഡ്യൂപ്ലിക്കേറ്റ് ചെയർമാനും മായാവുക്തിയും ) മുൻസിപ്പാലിറ്റിയിലെ ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആണ്.
സത്യസന്ധമായ അന്വേഷണം നടത്തി യാഥാർത്ഥ്യങ്ങൾ പുറത്തു കൊണ്ടു വരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയം പറഞ്ഞ് നേരിടാനുള്ള ആർജ്ജവം ജോസ് കെ മാണി വിഭാഗം കാട്ടണമെന്നും, തങ്ങൾക്കെതിരെ രാഷ്ട്രീയ വിമർശനം ഉയർത്തുന്നവരെയും തങ്ങളുടെ രാഷ്ട്രീയ കൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നവരെയും അവഹേളിക്കുവാൻ ശിഘണ്ടികളെ കൂട്ടുപിടിക്കുന്നവർ നടത്തുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ യുഡിഎഫ് ജനങ്ങളെ ബോധ്യപ്പെടുത്തും.
പാലായുടെ അഭിമാനഗോപുരമായ സെന്റ് തോമസ് കോളേജ് അലുമിനി അസോസിയേഷനോടും, രൂപതാ സ്ഥാപനമായ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിനോടും സാദൃശ്യം തോന്നുന്ന രീതിയിൽ വ്യജ ലെറ്റർ പാട് ഉണ്ടാക്കി പണപ്പിരിവ് നടത്തി ജീവിക്കുന്നവരെ കൂട്ടുപിടിച്ചുള്ള ഈ നെറികെട്ടരാഷ്ട്രീയത്തെ പ്രതിരോധിക്കാനുള്ള ആർജ്ജവം യുഡിഎഫിന് ഉണ്ട് എന്നും ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫ് പാലാ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകുകയാണ്.
നീതിയുക്തമായ പോലീസ് അന്വേഷണം നടക്കുന്നില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ മാധ്യമങ്ങളിലൂടെ യുഡിഎഫ് പുറത്തു വിടുമെന്നുംപ്രത്യക്ഷ സമര പരിപാടികൾക്ക് നേത്യത്വം നൽകുമെന്നും,
കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റും, മുൻ സിപ്പൽ പ്രതിപക്ഷ നേതാവുമായ പ്രൊഫസർ സതീഷ് ചൊള്ളാനി, കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡൻറ് ജോർജ് പുളിങ്കാട്, കോൺഗ്രസ് പാലാ മഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ്, കേരളാ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് ജോഷി വട്ടക്കുന്നേൽ എന്നിവർ പാലായിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.