ഉഴവൂർ :മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി മഴക്കാല രോഗങ്ങൾക്ക് തടയിടുന്നതിനും, വെള്ളപ്പൊക്കം, മഴക്കെടുതി എന്നിവ ഒഴിവാക്കുന്നതിനുമായി ഉഴവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പൂർത്തീകരിക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
ടൌണുകളും ഓടകളും വൃത്തിയാക്കുക, കൊതുക് നിവാരണം നടത്തുക, പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുക, തോടുകൾ വൃത്തിയാക്കുക, അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടി നീക്കുക, വെള്ളക്കെട്ടുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്തുക എന്നിവയാണ് അടിയന്തിരമായി നടത്തുന്ന പ്രവർത്തനങ്ങൾ.
മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി അടിയന്തരിമായി തന്നെ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം. അറിയിച്ചു. തങ്കച്ചൻ കെ. എം. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻ്റ് അഞ്ചു പി ബെന്നി,
മെംബർമാരായ ബിനു ജോസ്, സുരേഷ് വി ടി,ജസീന്ത പൈലി, മേരി സജി, ഏലിയാമ്മ കുരുവിള, സിറിയക് കല്ലട,ബിൻസി അനിൽ, റിനി വിൽസൺ, സെക്രട്ടറി സുനിൽ എസ്, ഡോ. സാം സാവിയോ, L H I.മിനിമോൾ ഡി., ലൈസമ്മ വി.ജി., രാഖി റ്റി. നായർ, ഹരിതകർമ്മസേനാംഗങ്ങളായ രാഖി അനിൽ, മേരി ജെ എന്നിവർ സന്നിഹിതരായിരുന്നു.