എരുമേലി: എരുമേലിയിലെ ഉൾനാടൻ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 2026–27 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ വിനിയോഗിച്ച് KSRTC എരുമേലി ഡിപ്പോയ്ക്ക് പുതിയ ബസ് വാങ്ങുന്നതിനുള്ള നടപടി സ്വീകരിച്ചതായി പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ എം ജെ അറിയിച്ചു.





