general

നരിയങ്ങാനം സെൻ്റ് മേരി മദ്ലൻസ് യു പി സ്കൂളിൽ പിടിഎ പൊതുയോഗം നടത്തപ്പെട്ടു

നരിയങ്ങാനം: സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം പ്രമുഖ വാഗ്മിയും രാമപുരം സെൻ്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് അധ്യാപകനുമായ റവ. ഫാ. ജോർജ് പറമ്പിൽതടത്തിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു.

തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിൽ രക്ഷിതാവിൻ്റെ ഉത്തരവാദിത്വം എന്താണെന്ന് പറമ്പിൽതടത്തിലച്ചൻ അനുസ്മരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു, പിടിഎ പ്രസിഡണ്ട് ശ്രീ. ജോബിൻ ജോർജ് എന്നിവർ സംസാരിച്ചു.

2026-27 വർഷത്തെ പി.ടി.എ. പ്രസിഡൻ്റായി ശ്രീ. ജോബിൻ ജോർജ് വീണ്ടും തെരഞ്ഞെടുത്തു. എം.പി.ടി.എ. പ്രസിഡൻ്റായി ശ്രീമതി സിജി സെബാസ്റ്റ്യനും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *