thalappalam

ആശാ വർക്കർമാരേയും ഹരിതകർമ്മ സേനയേയും ആദരിച്ചു

തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആശാവർക്കർമാരേയും, ഹരിതകർമ്മഗംങ്ങളെയും, പാലിയേറ്റിവ് നഴ്സ് റീനായെയും ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിൻ്റെ നേതൃത്വത്തിൽ ആദരിക്കുകയും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

നിയുക്ത എം എൽ എ യ്ക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സ്വീകരണം നൽകി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജോമി ബെന്നിയുടെ അദ്ധ്യക്ഷതയിൽ നിയുക്ത പൂഞ്ഞാർ എം എൽ എ എം. ജെ.സെബാസ്റ്യൻ ( സജി ജോസഫ്) നിർവ്വഹിച്ചു.

ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി ജോസഫ് ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്റ്റാഫ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *