pala

സുകുമാർ അഴീക്കോടിന് സ്മാരകം നിർമ്മിക്കണം

പാലാ: കേരളത്തിൻ്റെ സാംസ്കാരിക നായകനായിരുന്ന ഡോ സുകുമാർ അഴീക്കോടിൻ്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ചു കൊട്ടാരമറ്റം ബുക്ക് മീഡിയാ ലൈബ്രറിയിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സുകുമാർ അഴീക്കോട് അനുസ്മരണം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു.

കേരള മന:സാക്ഷിയുടെ സ്വരമായിരുന്നു മൺമറഞ്ഞ ഡോ സുകുമാർ അഴീക്കോടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാധ്യതകൾ തുറക്കാനായി മാത്രം അഭിപ്രായവും വിമർശനവും നടത്തുന്നവർക്കിടയിലെ വ്യത്യസ്തനായ പോരാളിയായിരുന്നു അഴീക്കോട് മാഷ്.

അഴീക്കോടിൻ്റെ വേർപാട് കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയ്ക്ക് ഏൽപ്പിച്ച ആഘാതം ഇപ്പോഴും തുടരുകയാണ്. ഡോ സുകുമാർ അഴീക്കോടിന് ഉചിതമായ സ്മാരകം ഇനിയും ഉണ്ടായിട്ടില്ലെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും സ്മാരകം നിർമ്മിക്കാൻ കേരളം തയ്യാറാകണമെന്ന് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്വ സന്തോഷ് മണർകാട്, റോയി ജേക്കബ്, വി ടി വിദ്യാധരൻ, അരവിന്ദ് റോയി, അമൽ കെ ഷിബു, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *