പാലാ സെന്റ് തോമസ് കോളേജിലെ എൻ എസ് എസ് യുണിറ്റും, മാഞ്ഞൂർ ലയൺസ് ക്ലബ്ബും ചേർന്ന് പുലിയന്നൂർ ആശ്രമം എൽ പി സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണങ്ങളുടെ വിതരണം നടത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ഉത്ഘാടനം ചെയ്ത യോഗത്തിൽ സ്ക്കൂൾ എച്ച്. എം. ശ്രീമതി റാണി എലിസബത്ത് അദ്ധ്യക്ഷ പദവി അലങ്കരിക്കുകയും, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ ശ്രീ. സിബിമാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
![](https://palavartha.com/wp-content/uploads/2024/05/WhatsApp-Image-2024-05-04-at-5.10.26-PM.jpeg)
സെന്റ് തോമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസറ്ററായ ശ്രീ. റോബേഴ്സ് തോമസ് ആശംസയർപ്പിക്കുകയും, സിസ്റ്റർ പ്രിൻസി ഫിലിപ്പ് യോഗത്തിനു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. എൻ എസ്എസ് വോളൻഡിയർമാരായ കൗമുദി കളരിക്കണ്ടി, മാത്യു സോജൻ, ക്രിസ്റ്റി ചാക്കോ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.