ചെമ്മലമറ്റം :പാരിസിൽ നടക്കുന്ന ഒളിമ്പ്ക്സിൽ ഇന്ത്യൻ താരങ്ങൾക്ക് ആഭ്യവാദ്യങ്ങൾഅർപ്പിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ഒളിമ്പ്ക്സ് ലോഗോ തീർത്തു. കായിക അധ്യാപിക ജെസ്സി.എം ജോർജിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ലോഗോ തീർത്തത്. ഹെഡ്മാസ്റ്റർ -ജോബൈറ്റ് തോമസ് അധ്യാപകരായ അജൂജോർജ് പ്രിയമോൾ വി.സി എന്നിവർ നേതൃത്വം നല്കി.
വെള്ളികുളം: കാർണിവൽ ആഘോഷം വെള്ളികുളം നാടിന് ആവേശവും പുതുമ നിറഞ്ഞ അനുഭവവുമായി മാറി.പാലാ രൂപതയിൽ ആദ്യമായിട്ടാണ് ഒരു ഇടവക കാർണിവൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വെള്ളികുളത്തെ നാനാ ജാതി മതസ്ഥരെ ഒരുമിച്ചു കൂട്ടിയും വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയുമാണ് കാർണിവൽ നടത്തപ്പെട്ടത്. ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് കാർണിവൽ പുതുമ നിറഞ്ഞ പരിപാടികളും ജനപങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.സെബാസ്റ്റ്യൻ എം.എൽ.എ. കാർണിവൽ പ്രോഗ്രാം ഉദ്ഘാടനം Read More…
പിണറായി സർക്കാർ 800 ബാറുകളും, ഔട്ലെറ്റുകളും അനുവദിച്ചപ്പോൾ പ്രതിപക്ഷം എവിടെയായിരുന്നുവെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.800 ബാറുകൾ അനുവദിച്ചപ്പോൾ കെസിബിസി എവിടെയായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പ്രസാദ് കുരുവിള യുടെ പ്രതികരണം. ഉമ്മൻചാണ്ടിയുടെ കാലത്ത് മുഴുവൻ മദ്യഷാപ്പുകളും അടച്ചുപൂട്ടിയവർ എന്തുകൊണ്ട് പിണറായി സർക്കാർ പുനസ്ഥാപിച്ചപ്പോൾ മരവിച്ചിരുന്നുവെന്നു വ്യക്തമാക്കണം. പൊതുജനം അനുഭവിക്കട്ടെയെന്നായിരുന്നോ നിങ്ങളുടെ നിലപാട്. 8 വർഷം ഒരു പണിയും ചെയ്യാതിരുന്നിട്ടു എന്തിനു കെസിബിസിക്കും, മദ്യവിരുദ്ധസമിതിക്കുമെതിരെ കുതിര കയറുന്നു. മാധ്യമങ്ങൾ പ്രീതികരിച്ചപ്പോൾ മാത്രമാണല്ലോ നിങ്ങളും പ്രതികരിച്ചത് Read More…