തീക്കോയ് : ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ( മെക്കാനിക്കൽ) തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ടവിഷയത്തിൽ ത്രിവത്സര ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം (10/10/2024) വ്യാഴാഴ്ച രാവിലെ 10.30 ന് തീക്കോയ് സർക്കാർ ടെക്നിക്കൽ സ്കൂൾ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്.
ഏറ്റുമാനൂർ മെഡിക്കൽ കോളജ് ഹെൽത്ത് സെന്ററിൽ എൻ.സി.ഡി. പ്രോജ്ക്ട് മുഖേന ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30ന് രാവിലെ 11.00 മണിക്ക് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി. കോൺഫറൻസ് ഹാളിൽ വച്ച് അഭിമുഖം നടക്കും. ഡി.എം.എൽ.ടി/ബി.എസ്.സി.എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ അംഗീകാരം(ഡി.എം.ഇ./തത്തുല്യം)എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 11.00 മണിക്ക് ഹാജരാകണം. ഫോൺ: 0481-2535573.
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നഴ്സുമാർക്കായുള്ള വാക് ഇൻ ഇന്റർവ്യൂ നാളെ (26.02.2026) രാവിലെ 10 മണിക്ക് മേരീക്വീൻസ് എച്ച്. ആർ വിഭാഗത്തിൽ നടക്കും. എൻ.എ.ബി. എച്ച് അക്രഡിറ്റെഷൻ ഉള്ള ആശുപത്രികളിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള ബി. എസ്.സി നഴ്സിംഗ് ബിരുദമുള്ളവർക്കും, ജി.എൻ.എം കഴിഞ്ഞവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. മറ്റ് ഒഴിവുകൾ : റസിഡന്റ് മെഡിക്കൽ ഓഫീസർ: എം.ബി.ബി.എസ് ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും നിർബന്ധമാണ്.ഫിസിയോതെറാപ്പിസ്റ്റ് : എം.പി.റ്റി / ബി.പി.റ്റി ബിരുദവും കുറഞ്ഞത് 05 വർഷത്തെ Read More…