പാലാ: നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് നാളെ നാമനിർദ്ദേശപ്രതിക സമർപ്പിക്കും. രാവിലെ 10.30 ന് പാലാ തഹസിൽദാർ രഞ്ജിത്ത് ജോർജ് മുമ്പാകെയാണ് പത്രിക സമർപ്പിക്കുക. ബിജെപിയുടെയും ഘടക കക്ഷികളുടെയും പ്രമുഖ നേതാക്കളുടെ അനുഗമിക്കും.
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമാണ്. അക്രമികൾക്കെതിരെ കർശന നടപടി വേണം. പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തിനാണ് വൈദികനെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം. പരുക്കേറ്റ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൈദീകനെ തോമസ് ചാഴികാടൻ എം പി സന്ദർശിച്ചു.
പാലാ: സെന്റ് തോമസ് ഗ്രൗണ്ടിൽ നടക്കുന്ന 42-ാമത് പാലാ രൂപത ബൈബിൾ കൺവൻഷന്റെ പന്തൽ പണികൾ പൂർത്തിയായി. രൂപതയിലെ ദൈവജനം ഒരുമിച്ചിരുന്ന് തിരുവചനം ശ്രവിക്കുന്നതിനും ദൈവാരാധന യ്ക്കുമായി ഒരുലക്ഷം ചതുരശ്രഅടി വിസ്തീർണ്ണമുള്ള വിശാലമായ പന്ത ലിൽ മുപ്പതിനായിരം പേർക്ക് ഇരുന്ന് വചനം കേൾക്കാൻ സൗകര്യമുണ്ടായിരിക്കും. ആധുനിക നിലവാരത്തിലുള്ള ശബ്ദവെളിച്ച ക്രമീകരണങ്ങൾ പന്തലിൽ ഒരുക്കിയിട്ടുണ്ട്. ദൈവവചനപ്രഘോഷണത്തിനയി ഒരുലക്ഷം വാട്ട്സിന്റെ സൗണ്ട് സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രൗണ്ടിന്റെ ഏതു ഭാഗത്തിരുന്നാലും ശുശ്രൂഷകൾ നേരിട്ടു കാണുന്നതിനുള്ള ആധുനിക ദൃശ്യ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ Read More…
പാലാ: കെ.പി.സി.സി. സംസ്കാര സാഹിതി പാലാ നിയോജകമണ്ഡലം പ്രവർത്തനോദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും 2025 മെയ് 1 ന് (വ്യാഴം) 4 PM കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റി ഓഫീസ്, ടൗൺ ഹാൾ ബിൽഡിംഗിൽ വെച്ച് നടത്തുന്നു. ശ്രീ. ബോബൻ തോപ്പിൽ ജില്ലാ ചെയർമാൻ) അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ശ്രീ. എൻ.വി. പ്രദീപ് കുമാർ സംസ്ഥാന വർക്കിംഗ് ചെയർമാൻ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ മെമ്പർഷിപ്പ് വിതരണ ഉൽഘാടനം നടത്തും. അഡ്വ. സന്തോഷ് കെ. മണർകാട്ട് Read More…