pala

രക്തദാനം നടത്തിയ ജീവനക്കാർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ആദരവ്

പാലാ: ലോക വോളണ്ടറി രക്തദാന ദിനാചരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പതിവായി രക്തദാനം ചെയ്യുന്ന ജീവനക്കാർക്കു ആദരവ് നൽകി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ.റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു.

കൃത്യമായ ഇടവേളകളിൽ രക്തദാനം ചെയ്യുന്ന ജീവനക്കാരുടെ പ്രവർത്തനങ്ങൾ മാതൃകയും അഭിമാനകരവുമാണെന്നു അദ്ദേ​ഹം പറഞ്ഞു. പാലാ ഡിവൈഎസ്പി ടി.എം.വർ​ഗീസ് സമ്മേളനം ഉദ്ഘാടനവും ആദരവും നിർവ്വഹിച്ചു. രക്തദാനം ചെയ്യാൻ സന്നദ്ധരായ ജീവനക്കാരെ ഉൾപ്പെടുത്തി എം.എസ്.എം ബ്ലഡ് ഡോണേഴ്സ് സോൺ എന്ന വാട്സ്അപ് ​ഗ്രൂപ്പിന്റെ ലോഞ്ചിം​ഗും ഡിവൈ.എസ്പി നടത്തി.

കൃതൃമായ ഇടവേളകളിൽ 5 തവണയിൽ കൂടുതൽ രക്തം ദാനം ചെയ്ത ആശുപത്രിയിലെ ജീവനക്കാരെയാണ് അനുമോദിച്ചത്. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു സന്ദേശം നൽകി. പബ്ലിക് റിലേഷൻസ് സീനിയർ മാനേജർ ജീസ്മോൻ ബേബി, ഹ്യൂമൻ റിസോഴ്സസ് അസി.മാനേജർ മാ​ഗി മാത്യു എന്നിവർ പ്രസം​ഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *