pala

പാലായിൽ നിന്നും തെങ്കാശിക്ക് 8 -ആം തീയതി മുതൽ പുതിയ ബസ് സർവ്വീസ്

പാലാ: പാലായിൽ നിന്നും തെങ്കാശിക്ക് 08/02/2024 മുതൽ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുന്നു. മാണി സി കാപ്പൻ എം എൽ എ യുടെ ശ്രമഫലമായിട്ടാണ് പുതിയ സർവ്വീസിനു കെ എസ് ആർ ടി സി തുടക്കമിടുന്നത്.

എല്ലാ ദിവസവും വൈകിട്ടു 3 മണിക്കു പാലായിൽ നിന്നും സർവ്വീസ് ആരംഭിക്കും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, പത്തനംതിട്ട, പുനലൂർ, ചെങ്കോട്ട വഴി തെങ്കാശിയിൽ എത്തും. 213 രൂപയാണ് ചാർജ്. പിറ്റേന്ന് വെളുപ്പിന് 6.30ന് തെങ്കാശിയിൽ നിന്നും തിരികെ പാലായ്ക്ക് പുറപ്പെടും.

പുതിയ സർവ്വീസിൻ്റെ ഫ്ലാഗ് ഓഫ് 08/02/2024 രാവിലെ എട്ടിന് പാലാ കെ എസ് ആർ ടി സി ഡിപ്പോയിൽ മാണി സി കാപ്പൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *