പാലാ: കെ.എം.മണി സ്മാരക ഗവ: ജനറൽ ആശുപത്രി സൂപ്രണ്ടായി ഡോ.ടി.പി.അഭിലാഷ് ചുമതലയേറ്റു. കോട്ടയം പാമ്പാടി സ്വദേശിയായ ഡോ.അഭിലാഷിനെ അസിസ്റ്റൻ്റ് ഡയറക്ടർ ആയി പ്രമോഷൻ നൽകിയാണ് നിയമനം: ഇടുക്കി നെടുoങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടായിരുന്നു.വയനാട്ടിൽ ഡെപ്യൂട്ടി ഡി.എം.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്.
മുൻ സൂപ്രണ്ട് ഡോ: ഷമ്മി രാജനെ സ്ഥലം മാറ്റിയ ശേഷം മറ്റൊരു ഡോക്ടർക്ക് ചുമതല നൽകിയാണ് ആശുപത്രി പ്രവർത്തനം നടത്തിയിരുന്നത്. ചുമതലയേറ്റ ഡോ.അഭിലാഷ് എല്ലാ ചികിത്സാ വിഭാഗങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തി. രോഗീ സൗഹൃദ സമീപനമായിരിക്കണം ജീവനക്കാർക്ക് ഉണ്ടായിരിക്കേണ്ടത് എന്ന് അദ്ദേഹം സഹപ്രവർത്തകരോട് പറഞ്ഞു.
![](https://palavartha.com/wp-content/uploads/2024/01/talent-new-15-1024x724.jpeg)
ദിവസം തോറും ആയിരത്തിൽപരം പേർ ചികിത്സ തേടുന്ന ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാവരുടേയും പിന്തുണയും സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു.