pala

വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലിരിക്കെ മരിച്ച എ​​ടാ​​ട്ട് ജോസ് തോമസിന്റെ സംസ്കാരം ഇന്ന് 4 മണിക്ക്

പാ​​ലാ: സ്‌​​കൂ​​ട്ട​​റും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ച് പ​​രി​​ക്കേ​​റ്റ് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​ഞ്ഞി​​രു​​ന്ന ഹോ​​ട്ട​​ലു​​ട​​മ മ​​രി​​ച്ചു. ഇ​​ട​​മ​​റ്റ​​ത്ത് വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ച്ച് അ​​മ്പാ​​റ​​യി​​ല്‍ ഹോ​​ട്ട​​ല്‍ ന​​ട​​ത്തി​​യി​​രു​​ന്ന മ​​ണി​​മ​​ല പ​​ഴ​​യി​​ടം എ​​ടാ​​ട്ട് ജോ​​സ് തോ​​മ​​സ് (65) ആ​ണ് മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ 26ന് ​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് പൈ​​ക-​​ഭ​​ര​​ണ​​ങ്ങാ​​നം റോ​​ഡി​​ല്‍ ഇ​​ട​​മ​​റ്റം കാ​​ക്ക​​നാ​​ട്ട് പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ജോ​​സ് ഓ​​ടി​​ച്ചി​​രു​​ന്ന സ്‌​​കൂ​​ട്ട​​റും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം. ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യ​​വെ ഇ​​ന്ന​​ലെ ഉ​ച്ച​​യോ​​ടെ​​യാ​​യി​​രു​​ന്നു മ​​ര​​ണം. സം​​സ്‌​​കാ​​രം ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് പ​​ഴ​​യി​​ടം സെ​​ന്‍റ് മൈ​​ക്കി​​ള്‍​സ് പ​​ള്ളി​​യി​​ല്‍.

pala

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെ ആശീർവാദം നടത്തി

പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലെ അത്യാധുനിക സ്റ്റെം സെൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെയും കാർ ടി സെൽ തെറാപ്പി ചികിത്സാസേവനങ്ങളുടെയും ആശീർവാദം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വ​ഹിച്ചു. നൂതന ഉപകരണങ്ങളോടെ 4 ബെഡോടു കൂടിയ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആൻ‍ഡ് കാർ ടി സെൽ തെറാപ്പി സൗകര്യങ്ങളാണ് പ്രവർത്തനസജ്ജമായത്. സാധാരണക്കാർക്കും നാട്ടിൽ തന്നെ അത്യാധുനിക കാൻസർ ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കണമെന്ന ലക്ഷ്യം മാർ സ്ലീവാ കാൻസർ കെയർ ആൻഡ് Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് . മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് . മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് .മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വികാരി റവ. ഫാ.ജോസഫ് മുളഞ്ഞനാൽ ഉദ്‌ഘാടനം ചെയ്തു .എ. കെ സി.സി പ്രസിഡണ്ട് സജീവ് കുത്തിവളച്ചേൽ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് വെടിക്കുന്നേൽ സഹവികാരി ഫാ.ജോസഫ് തേവർപറിൽ , ഏ.കെ.സി.സി രൂപത ജനറൽ Read More…

pala

1974 നാഷണൽ വോളി ടീം അംഗങ്ങളെ ആദരിച്ചു

പാലാ: 1974 ബാച്ചിലെ നാഷണൽ വോളിബോൾ ചാമ്പ്യന്മാരായ കേരള യൂണിവേഴ്സിറ്റി ടീമിലെ അംഗങ്ങളും പാലാ സെൻ്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുമാതീരുന്ന ഇതിഹാസ താരങ്ങളെ കോളേജിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആദരിച്ചു. ടീമിലെ 6 അംഗങ്ങളും സെൻറ് തോമസിലെ വിദ്യാർഥികൾ ആയിരുന്നു. മുൻ ഐ. ജി, ജോസ് ജോർജ് ഐ.പി.എസ്, അക്കാലത്തെ കോളേജ് ടീം ക്യാപ്റ്റൻ ആയിരുന്ന എം. എ ജോസഫ് എന്നിവരെയാണ് 45മത് അഖില കേരള ഇൻ്റർ – കോളേജ് ബിഷപ് വയലിൽ മെമ്മോറിയൽ Read More…

pala

കാൻസർ പരിചരണത്തിൽ പുതിയ നിർവചനവുമായി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിനു ഒരു വയസ്സ്

പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിനു ഒരു വയസ്സ്. മാർ സ്ലീവാ മെഡിസിറ്റിയുടെ വാർഷികത്തോട് അനുബന്ധിച്ചു കഴിഞ്ഞ വർഷം സെപ്റ്റംബർ 14നായിരുന്നു ലോകോത്തര നിലവാരമുള്ള കാൻസർ ചികിത്സാകേന്ദ്രത്തിനു തുടക്കം കുറിച്ചത്. ആശുപത്രിയുടെ അനക്സ് -1 ൽ പ്രവർത്തിക്കുന്ന സെന്റർ അത്യാധുനിക ചികിത്സാരീതികളും അതിനൂതന യന്ത്രസംവിധാനങ്ങളോടെയും കാൻസർ ചികിത്സാരം​ഗത്ത് പുതിയ ചരിത്രം കുറിച്ചു കഴിഞ്ഞു. നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ വ്യക്തികേന്ദ്രീകൃത കാൻസർ പരിചരണം ലഭ്യമാക്കുക എന്ന ദർശനത്തോടെയാണ് പാലാ രൂപത ബിഷപ് മാർ ജോസഫ് Read More…

pala

വയലിൽ വോളി: പാലാ സെന്റ് തോമസ്, ചങ്ങനാശ്ശേരി അസംഷ്ൻ ജേതാക്കൾ

പാലാ: സെന്റ് തോമസ് കോളേജിൽ വച്ച് നടന്ന 45-മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജും വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷ്ൻ കോളേജും ജേതാക്കളായി. വെള്ളിയാഴ്ച രാവിലെ നടന്ന വനിതാ വിഭാഗം ഫൈനലിൽ വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പാലാ അൽഫോൻസാ കോളേജിനെ കീഴടക്കിയാണ് അസംഷൻ വനിതാ വിഭാഗം കിരീടം നേടിയത്. സ്കോർ 25- 18, 25 -20, 17 – Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിലെ ​​ഗ്യാസ്ട്രോസയൻസസ് വിഭാ​ഗം സെന്റർ ഓഫ് എക്സലൻസായി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ അതിനൂതന സൗകര്യങ്ങളോടു കൂടിയ ​ഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്ക് ഉദ്ഘാടനം, ​ഗ്യാസ്ട്രോസയൻസസ് സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപനം, 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായവരുടെ സം​ഗമം എന്നിവ ആരോ​ഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ 7ാം വാർഷിക ആഘോഷങ്ങളുടെ ഭാ​ഗമായായിരുന്നു പരിപാടികൾ. മധ്യകേരളത്തിന്റെ ആരോ​ഗ്യരം​ഗത്ത് സമ​ഗ്രസംഭവന നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്കു സാധിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ മേഖലയിലുളളവരെയും സഹകരിപ്പിച്ചു കൊണ്ടു കേരളത്തെ ആരോഗ്യമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിലെ ക്രൈസ്തവ Read More…

pala

പാലായിൽ ഔദ്യോഗിക പവർകട്ടിനൊപ്പം ‘മിന്നൽ പവർകട്ട്’; മെഴുകുതിരി കത്തിച്ച് ഒറ്റയാൾ പ്രതിഷേധം

പാലാ: ഔദ്യോഗിക പവർകട്ടിനൊപ്പം അനൗദ്യോഗികമായി കെ എസ് ഇ ബി നിരന്തരം സൃഷ്ടിക്കുന്ന ‘മിന്നൽ പവർകട്ട്’ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പാലാ വൈദ്യുതി ഭവനു മുന്നിൽ മെഴുകുതിരി കത്തിച്ച് ഒറ്റയാൾ പ്രതിഷേധം നടത്തി. ദിനംപ്രതി മൂന്ന് തവണ വീതമാണ് ഔദ്യോഗിക പവർകട്ട് നടപ്പാക്കി വരുന്നതെന്ന് എബി ജെ ജോസ് ആരോപിച്ചു. ഇതിനു പുറമേ ദിവസവും നിരവധി തവണ മിന്നൽ പവർകട്ട് സൃഷ്ടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇതുമൂലം ജനങ്ങൾ വലയുകയാണ്. പലയിടങ്ങളിലും Read More…

pala

പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്‍റ് ജനറൽ ആശുപ്രതിയിൽ ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അഭിമുഖം ;സെപ്റ്റംബർ 14ന്

പാലാ: പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്‍റ് ജനറൽ ആശുപ്രതിയിൽ ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 14ന് അഭിമുഖം നടത്തും. ഫാർമസിസ്റ്റ് അഭിമുഖം രാവിലെ 11നാണ്. യോഗ്യത: കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ള ബി ഫാം/ ഡി. ഫാം.ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം ഉച്ചകഴിഞ്ഞു രണ്ടിന് നടക്കും. യോഗ്യത: ബിരുദം/പ്ലസ് ടു, ഡി.സി.എ/പി.ജി.ഡി.ഡി.എ, അപേക്ഷയും അസൽ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുമായി ആശുപത്രി ഓഫീസിൽ ഹാജരാകണം. Read More…

pala

ശാസ്ത്രീയ കൃഷി വ്യാപകമാക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കാർഷിക രംഗത്ത് ശാസ്ത്ര സാങ്കേതിക വിജ്ഞാനം ഫലപ്രദമായി വിനിയോഗിക്കാനും സ്മാർട്ട് കൃഷിയിലൂടെ മികച്ച ഉൽപ്പാദന ക്ഷമത ഉറപ്പാക്കി പാലായുടെ കാർഷിക സംസ്കാരം വീണ്ടെടുക്കാനവണമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. വൈദികർക്കു സമാനമാം വിധം അദ്ധ്യാപകർക്കും സാമൂഹ്യ നിർമ്മിതിയിൽ മുഖ്യപങ്കു വഹിക്കാനാവണമെന്നും കാലികസാഹചര്യത്തിൽ കാർഷിക മേഖലയ്ക്കും സിവിൽ സർവ്വീസ് മേഖലയ്ക്കും രൂപത പ്രാധാന്യം നൽകുന്നതായും ബിഷപ്പ് തുടർന്നു പറഞ്ഞു. കൃഷിയ്ക്കും കർഷകർക്കും മുഖ്യപരിഗണന നൽകാനും മികച്ച വരുമാന ലഭ്യത ഉറപ്പു വരുത്തിക്കൊണ്ട് നമ്മുടെ ചെറുപ്പക്കാരെ നാട്ടിൽ Read More…