പാലാ രൂപതയുടെ മുൻമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ നൂറാം ജന്മദിനാഘോഷവേളയിൽ പിതാവ് വിശുദ്ധ കുർബാന അർപ്പിച്ചു. കർദിനാൾ ഓസ്വാൽഡ് ഗ്രേഷിയസ്, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജേക്കബ് അങ്ങാടിയാത്ത് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്സ് ഹൗസിലെയും ശാലോമിലെയും സെന്റ് തോമസ് പ്രസ്സിലെയും വൈദികർ സഹകാർമികരായി. 1927 ഏപ്രിൽ 10: മുത്തോലപുരം പള്ളിക്കാപ്പറമ്പിൽ ദേവസ്യയുടെയും രാമപുരം കോയിപ്പള്ളിൽ കത്രീനയുടെയും മകനായി ജനിച്ചു. 1958 നവംബർ 23: പൗരോഹിത്യ സ്വീകരണം. 1968: വടവാതൂർ സെമിനാരി റെക്ടർ. 1973 Read More…
pala
പാലാ മണ്ഡലം ബൂത്ത് 85 പനയ്‌ക്കപ്പാലം വിവേകാനന്ദ സ്കൂളിൽ ആളുമാറി വോട്ട് ചെയ്തതായി പരാതി
പാലാ മണ്ഡലം ബൂത്ത് 85 പനയ്‌ക്കപ്പാലം വിവേകാനന്ദ സ്കൂളിൽ ആളുമാറി വോട്ട് ചെയ്തതായി പരാതി. സിപിഐഎം ബ്രഞ്ച് സെക്രട്ടറി ജോസ് AD, ഭാര്യ ലിസി എന്നിവരുടെ വോട്ടാണ് മറ്റ് രണ്ടുപേർ രേഖപെടുത്തിയത്. ഇതേ പേരുള്ള മറ്റ് രണ്ടുപേരാണ് വോട്ട് രേഖപെടുത്തിയത്. പരാതിയെ തുടർന്ന് ടെണ്ടർ വോട്ട് രേഖപെടുത്താമെന്ന് വരണാധികാരി അറിയിച്ചു.
മാണി സി കാപ്പൻ കാനാട്ടുപാറ പോളിടെക്നിക് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി
പാലാ : മാണി സി കാപ്പൻ രാവിലെ തന്നെ ഇടവക ദേവാലയത്തിലെത്തി പരിശുദ്ധ കുർബാന കണ്ട ശേഷം കുടുംബാംഗങ്ങൾക്ക് ഒപ്പം കാനാട്ടുപാറ പോളിടെക്നിക് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. പതിനാറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്ന് മാണി സി കാപ്പൻ വോട്ട് ചെയ്തതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഷോൺ ജോർജ് കുറച്ച് വോട്ട് പിടിക്കാൻ സാധ്യതയുണ്ടെങ്കിലും തൻറെ വിജയത്തെ അത് സാരമായി ബാധിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു.
പുലിയന്നൂർ ഗവഃ ആശ്രമം എൽപി സ്‌കൂളിൽ എത്തി അഡ്വ. ഷോൺ ജോർജ് വോട്ട് രേഖപ്പെടുത്തി
മുത്തോലി പഞ്ചായത്ത് 134-ാം നമ്പർ ബൂത്തായ പുലിയന്നൂർ ഗവഃ ആശ്രമം എൽപി സ്‌കൂളിൽ അഡ്വ. ഷോൺ ജോർജ് ഭാര്യ പാർവ്വതിക്കും പാർട്ടി നേതാക്കൾക്കും ഒപ്പം എത്തി സമ്മതിദാനവകാശം വിനിയോഗിച്ചു. തുടർന്ന് നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും സന്ദർശനം നടത്തി. വൈകിട്ട് പാർട്ടി പ്രവർത്തകരുമായി പോളിങ്ങ് സംബന്ധിച്ച അവലോകനം നടത്തി.
വോട്ടിംഗ് ദിനത്തിനെ വരവേൽക്കുന്നത് പൂർണ്ണ ആത്മവിശ്വാസത്തോടെ; ഒരുക്കങ്ങൾ പൂർത്തിയായി: യുഡിഎഫ്
യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ ഭൂരിപക്ഷം 25000 ന് മുകളിൽ എത്തിക്കുന്നതിന് പാലാ നിയമസഭാ മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തിലും പാലാ മുനിസിപ്പാലിറ്റിയിലും പഴുതുകളടച്ചുള്ള പ്രചരണ പരിപാടികൾ പൂർത്തിയാക്കി. യു ഡി എഫ് സജ്ജമായെന്ന് യുഡിഎഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി കൺവീനർ ജോർജ് പുളിങ്കാട് യു ഡി എഫ് നേതാക്കളായ ജോയി എബ്രഹാം,ബിജു പുന്നത്താനം ,കുര്യാക്കോസ് പടവൻ, എൻ.സുരേഷ്,സി ടി രാജൻ, മോളിപീറ്റർ, ആർ സജീവ് ,ജോയി സ്കറിയ ,ജോസ് മോൻ ,സന്തോഷ് കാവുകാട്ട്, ആർ സജീവ്, Read More…
നിശബ്ദ പ്രചാരണ ദിനമായ ഇന്ന് അഡ്വ. ഷോൺ ജോർജ് വിവിധ സ്ഥാപനങ്ങളും വീടുകളും കോളനികളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു
പാലാ: നിശബ്ദ പ്രചാരണ ദിനമായ ഇന്ന് രാവിലെ മുതൽ എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും വീടുകളും കോളനികളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. കാർമൽ, ചെറുപുഷ്പ്പം, കരുണാ ആശുപത്രികളിൽ സന്ദർശനം നടത്തി ജീവനക്കാരോടും രോഗികളോടും വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കൊടുബിടി വിസിബ് ഭക്ഷ്യോത്പന്ന നിർമ്മാണ കേന്ദ്രം സന്ദർശിച്ച് ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കൊഴുവനാൽ സാൻസ് ലബോറട്ടറിയി സന്ദർശിച്ചു. പാലായിലെ വിവിധ പള്ളികളും Read More…
വർഗ്ഗീയ പ്രചാരണം ഷോൺ ജോർജ് പരാതി നൽകി
പാലാ: എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ ചിത്രം ഫോട്ടോഷോപ്പ് നടത്തി പ്രചരിപ്പിച്ച സംഭവത്തിൽ ഷോൺ തിരഞ്ഞെടുപ്പ് കമ്മീഷന് ഓൺലൈനിൽ പരാതി നൽകി. കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ കൊട്ടികലാശത്തിൽ സ്ഥാനാർത്ഥി ആയ ഷോൺ കയറിയ ക്രെയിൻ പാലാ അമലോത്ഭവ കപ്പേളയുടെ (ജൂബിലി കപ്പേള) മുകളിൽ വരുന്ന തരത്തിൽ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ക്രത്രിമമായി നിർമ്മിച്ച് വർഗ്ഗീയ ധ്രൂവീകരണം നടത്തണമെന്ന ഉദേശത്താൽ പ്രചരിച്ച സംഭവത്തിലാണ് പരാതി. കുരിശുപള്ളി മാതാവിനെയും കുരിശുപള്ളിയേയും ഷോൺ മോശമാക്കി എന്ന Read More…
കെ എം മാണിയുടെ ഓർമ്മകൾക്ക് 7 വയസ്: പാലായിൽ പ്രത്യേക പ്രാർത്ഥന
പാലാ:കെ.എം.മാണി അന്തരിച്ചിട്ട് ഏഴു വർഷം തികയുന്ന ഇന്ന്(09.04.2026) പാലാ കത്തീഡ്രൽ പള്ളിയിലെ കല്ലറയിൽ പ്രത്യേക പ്രാർത്ഥന നടക്കും. രാവിലെ 6.45 ന് പാലാ കത്തീഡ്രൽ പള്ളിയിൽ കുർബാന നടക്കും. 7.30 ന് കല്ലറയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ കുടുബാംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുക്കും. 8.45 ന് എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിയും കുടുംബാംഗങ്ങളും പാലാ സെന്റ് തോമസ് സ്കൂളിലെ 159 ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
വോട്ടർമാരെ നേരിൽകണ്ടും ഫോൺ വിളിച്ചും വോട്ട് ഉറപ്പിച്ച് മാണി സി കാപ്പൻ
നിശബ്ദ പ്രചാരണ ദിവസത്തിലും പരമാവധി വോട്ട് ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. വോട്ടർമാരെ നേരിൽ കണ്ടും ഫോൺ വിളിച്ചും ആയിരുന്നു കാപ്പന്റെ ഇന്നത്തെ പ്രചാരണം. യുഡിഎഫ് നേതാക്കൾക്കൊപ്പം ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത് പോലെ 100 സീറ്റിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും പാലായിൽ വിജയം സുനിശ്ചിതമാണെന്നും സ്ഥാനാർത്ഥി മാണി സി കാപ്പൻ വ്യക്തമാക്കി.
മാണി.സി. കാപ്പൻ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് എൽ.ഡി.എഫ് പരാതി നൽകി
പാലാ: തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി നിശബ്ദ ദിവസമായ ഇന്ന് സ്വതന്ത്ര സ്ഥാനാർത്ഥി മാണി സി.കാപ്പൻ വാർത്താ ചാനലിലൂടെ ജോസ് കെ.മാണിക്കെതിരെ വ്യാജ ആരോപണംകെട്ടിച്ചമച്ച് ഉന്നയിച്ച് പ്രചരിപ്പിച്ചതിനെതിരെ ചീഫ് ഇലക്ഷൻ ഏജൻ്റും എൽ.ഡി.എഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ചീഫ് ഇലക്ട്രൽ ഓഫീസർക്കും, ജില്ലാ കളക്ടർക്കും, വരണാധികാരിക്കും പരാതി നൽകി. ആർ.പി ആക്ടിലെ 123 (4), 126 വ്യവസ്ഥകളുടെ കടുത്ത ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് മുതലെടുപ്പു നടത്തുവാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്നും പ്രൊഫ. Read More…











