പാലാ: പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം നടത്തുന്നതിന് അനുവാദം തേടി നഗരസഭയെ സമീപിച്ചിട്ടുള്ളത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിക്ക് മുനിസിപ്പൽ അധികാരികൾ അനുവാദം നൽകാതെ ജനങ്ങളോട് നീതി പുലർത്തണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫ.സതീശ് ചൊള്ളാനി രംഗത്ത്. മുൻകാലങ്ങളിൽ ബസ് സ്റ്റാൻഡിലും പൊതുവിടങ്ങളിലും പൊതുയോഗങ്ങൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ഇനി ആവർത്തിക്കാൻ പാടില്ല. എൽ ഡി എഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കി ജനങ്ങളുടെ അംഗീകാരത്തോടുകൂടിയുള്ള Read More…
pala
മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു; ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾക്കു 30% ഡിസ്കൗണ്ടും
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ ഇ.എൻ.റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയും നേതൃത്വത്തിൽ സമഗ്രമായ ശ്രവണ പരിശോധന, വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ള ഹിയറിംഗ് എയ്ഡ് തിരഞ്ഞെടുക്കൽ, ഫിറ്റിംഗ്, പ്രോഗ്രാമിംഗ്, തുടർപരിശോധന, സർവീസിംഗ്, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാണ്. ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾ വാങ്ങുന്നവർക്കു 30 ശതമാനം ഡിസ്കൗണ്ടും Read More…
ഓപ്പറേഷന്‍ തൂഫാന്‍ സമ്മേളനത്തില്‍ കെ.സി.ബി.സി.യുടെ ലഹരി വിരുദ്ധ നേതൃത്വത്തിന് അവഗണന;സമ്മേളനം ബഹിഷ്‌കരിച്ച് നേതൃത്വം; തൂഫാന്‍ വാരിയര്‍ പദവി’ ഉപേക്ഷിച്ച് നേതാക്കള്‍
പാലാ :ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പാലാ പോലീസ് ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് പാലാ സെന്റ് തോമസ് എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ഓപ്പറേഷന്‍ തൂഫാന്‍ സമ്മേളനത്തില്‍ നിന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തകരായ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കുരുവിളയെയും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കവിയിലും ഇറങ്ങിപ്പോയി. തൂഫാന്‍ വാരിയേഴ്‌സായി പാലാ പൊലീസ് നിശ്ചയിച്ച് സമ്മേളനത്തിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട ഇരുവരെയും ‘സംഘാടകരുടെ കണ്ണില്‍പോലും പെടാതെ’ അവഗണിച്ചതില്‍ Read More…
ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു
പാലാ :ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ നഴ്സായ വയല സ്വദേശി എമ്മി ഉദയനാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതോടെയാണ് ഇവർ ആറ്റിൽ ചാടിയത്. പാലായിൽ നിന്നും ഫയർഫോഴ്സും കോട്ടയത്ത് നിന്നും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയതിന് പിന്നാലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ചെരിപ്പും പഴ്സും പാലത്തിൽ കണ്ടെത്തി. ഇവർ ജീവനൊടുക്കാൻ ഇടയായ കാരണം എന്താണെന്ന് വ്യക്തമല്ല.
ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണ്: ജോസ് കെ. മാണി എം.പി; ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികള്‍ക്ക് തുടക്കമായി
പാലാ: ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണെന്നും ഗുരുതരമായ ഈ സാഹചര്യങ്ങളില്‍ നിന്നും നമ്മുടെ തലമുറ അകലം പാലിക്കണമെന്നും ജോസ് കെ. മാണി എം.പി. ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് മുന്നോടിയായി പാലാ രൂപതാ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്‌കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു ജോസ്. കെ. മാണി. ജീവിതത്തിന്റെ സമസ്ത മേഖലകളും തകര്‍ന്നടിയുകയാണ് ലഹരിയുടെ രംഗപ്രവേശത്തിലൂടെ. നമ്മുടെ തലച്ചോറിനെ നശിപ്പിച്ച് ഉപയോഗശൂന്യമാക്കി സമനില തെറ്റിച്ച് സുഹൃത്തുക്കളെന്നോ Read More…
പുകയില - ലഹരിരഹിത വിദ്യാഭ്യാസ ജില്ല ആകാനൊരുങ്ങി പാലാ
പാലാ: ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില-ലഹരി രഹിതമായി പ്രഖ്യാപിക്കാന്‍ പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പ് തയാറാക്കിയ ഒന്‍പതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജൂലൈ 31 ന് മുന്‍പ് പ്രഖ്യാപനം നടക്കും. പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുക, പുകയില-ലഹരി പരിശോധനാ സമിതികള്‍ രൂപീകരിക്കുക, പുകയില-ലഹരി രഹിത വിദ്യാലയ നയം പ്രഖ്യാപിക്കുക, പുകയില രഹിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, വിദ്യാലയങ്ങളുടെ നൂറു മീറ്റര്‍ ചുറ്റളവില്‍ പുകയില വില്പന ഇല്ലെന്ന് ഉറപ്പു വരുത്തുക Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ പരിശോധന ക്യാമ്പിനു തുടക്കമായി; ആൻജിയോഗ്രാമിനു 50 % കൺസഷൻ
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ പരിശോധന ക്യാമ്പിനു തുടക്കമായി. ഓഗസ്റ്റ് 14 വരെയാണ് ക്യാമ്പ്. ആൻജിയോഗ്രാം പരിശോധനയ്ക്ക് 50 ശതമാനം കൺസഷൻ ലഭ്യമാണ്. കൂടാതെ രജിസ്ട്രേഷൻ, കൺസൾട്ടേഷൻ സൗജന്യം, ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം കൺസഷൻ, ഐ.പി.സേവനങ്ങൾക്ക് 15 ശതമാനം കൺസഷൻ എന്നിവ ലഭ്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിന്റെ സേവനം ലഭിക്കുക. ഫോൺ നമ്പറുകൾ. 9072399942, 8606966529.
ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന് പാലാ രൂപതയില്‍ വിപുലമായ പരിപാടികള്‍ ;ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം 24-ന് പാലായില്‍
പാലാ :ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് മുന്നോടിയായി പാലാ രൂപതാ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ 24 ന് ത്രൈമാസാചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. 24 ന് രാവിലെ 11 ന് പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സമ്മേളനം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു Read More…
സംസ്ഥാന ബജറ്റിൽ പാലായെ അവഗണിച്ചു, പുതിയ പദ്ധതികൾ ഇല്ല; മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്കും തുകയില്ല: കേരള കോൺഗ്രസ് (എം)
പാലാ: പുതുക്കിയ സംസ്ഥാന ബജറ്റിൽ നിന്നും പാലാ ഔട്ടായി. പുതിയ പദ്ധതികൾക്കോ മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തിയാകുന്നതിനായുള്ള വക ഇരുത്തലുകളോ ഉണ്ടായിട്ടില്ല എന്ന്ബജറ്റ് രേഖകൾ ഉദ്ധരിച്ചു കൊണ്ട് കേ.കോൺ (എം) പ്രചാരണ വിഭാഗം കൺവീനർ ജയ്സൺമാന്തോട്ടം പറഞ്ഞു. ഏറെ കൊട്ടിഘോഷിച്ചതും ഏഴ് കോടി അനുവദിക്കുമെന്ന് പ്രഖ്യപിച്ചതുമായ തൂക്കുപാലത്തിൻ്റെ പഠനത്തിനായി വെറും 100 രൂപ മാത്രമാണ് വകയിരുത്തിയത്. പാലാ മണ്ഡലത്തിലെ ടൂറിസം കേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്കും, ഇല്ലിക്കൽ കല്ലിനുമായി അനുവദിച്ചതും 100 രൂപ ടോക്കൺ തുക മാത്രം. ശീതികരിച്ച ഭക്ഷ്യ Read More…
ബഡ്ജറ്റിൽ പാലായ്ക്ക് ലഭിച്ചത് വലിയ പരിഗണന; അനുവദിച്ചത് 21 പ്രധാനപ്പെട്ട പദ്ധതികൾ: മാണി സി കാപ്പൻ
പാലാ: സംസ്ഥാന ബഡ്ജറ്റിൽ പാലായ്ക്ക് വലിയ പരിഗണന ലഭിച്ചു എന്ന് എംഎൽഎ മാണിസി കാപ്പൻ. 21 പ്രധാന പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയുടെ വികസനമാണ് പാലായിലേക്ക് എത്താൻ പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, കാർഷികോല്പന്നങ്ങളുടെ മൂല്യ വർദ്ധനവ്, റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ, സ്പോർട്സ് വികസനം എന്നീ ലക്ഷ്യങ്ങളിൽ ഊന്നിയുള്ള പദ്ധതികളാണ് പാലായ്ക്കുവേണ്ടി ബഡ്ജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. ബഡ്ജറ്റിൽ വിഭാവനം ചെയ്തിരിക്കുന്ന പാലാ എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വാണിജ്യ Read More…











