pala

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ കടനാട് മേഖലാ പിതൃവേദിയുമായി സഹകരിച്ച് കടനാട് സെൻ്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ചിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി ഉദ്ഘാടനം ചെയ്തു.

പിതൃവേദി. മേഖലാ ഡയറക്ടർ ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. കടനാട് മേഖല പ്രസിഡന്റ് ഡേവീസ് മാത്യു കല്ലറയ്ക്കൽ കാർഡിയാക് സയൻസസ് വിഭാഗം ഡോ. പ്രൊഫ. രാജു ജോർജ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം വിഭാഗം ഡോ. കെലീറ്റ ജോർജ്,. രൂപത എക്സിക്യൂട്ടീവ് അംഗം ജോർജ് നരിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുത്തു. മേഖല സെക്രട്ടറി ബേബി ഈരൂരിയ്ക്കൽ, കടനാട് പ്രസിഡന്റ് ജയ്മോൻ നടുവിലേകുറ്റ്, സജോയ് വടശ്ശേരിൽ, ബേബി നരിക്കാട്ട്, ജോൺസൺ വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *