Accident pala

പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു

പാലാ: പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. കാലിൽ പാമ്പിൻ്റെ കടിയേറ്റ രാമപുരം സ്വദേശിനി അനിത ബാബുവിനെ ( 54 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് കാലിൽ പാമ്പിൻ്റെ കടിയേറ്റത്.

pala

മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന് (സിഎസ്എസ്ഡി) കഹോയുടെ ദേശീയ പുരസ്കാരവും സർട്ടിഫിക്കേഷനും ലഭിച്ചു.ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ആരോഗ്യസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി ഒന്നാം സ്ഥാനത്തിന് അർഹമായത്.‌ ദക്ഷിണേന്ത്യയിൽ കേരളത്തിന് ആദ്യമായാണ് മാർ സ്ലീവാ മെഡിസിറ്റിയിലൂടെ ഈ പുരസ്കാരം ലഭിക്കുന്നത്. 200ൽ പരം ആശുപത്രികളുടെ പട്ടികയിൽ നിന്നാണ് മാർ സ്ലീവാ മെഡിസിറ്റി പ്രസ്തുത പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. അണുബാധ നിയന്ത്രണത്തിലും രോഗി സുരക്ഷ ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന വിഭാഗമാണ് Read More…

pala

അ​ഭി​ഷി​ക്ത​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ല; സമുദായം ഒന്നിച്ചുനിന്നാല്‍ ഏത് ഭീഷണിയെയും അതിജീവിക്കാം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാ​ലാ: അ​ഭി​ഷി​ക്ത​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സ​മു​ദാ​യം ഒ​ന്നി​ച്ചു​നി​ന്നാ​ല്‍ എ​ല്ലാ ഭീ​ഷ​ണി​ക​ളെ​യും അ​തി​ജീ​വി​ക്കാ​മെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​ലാ രൂ​പ​ത കത്തോലിക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ 108-ാം ജ​ന്മ​ദി​ന സ​മ്മേ​ള​നം പൈ​ക സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സ​ഭ​യു​ടെ ശ​ബ്ദ​മാ​ണ്. സം​ഘ​ട​ന സ​മു​ദാ​യ​ത്തി​നു​വേ​ണ്ടി​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നൂ​റ്റി​യെ​ട്ട് വ​ര്‍​ഷം പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യി​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളെ ആ​ര്‍​ക്കും ത​മ​സ്ക​രി​ക്കാ​നാ​വി​ല്ല. സ​ഭ​യും സ​മു​ദാ​യ​വും പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ട​പ്പോ​ഴെല്ലാം ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ Read More…

pala

ഒറ്റ ദിവസം 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം

പാലാ: ഒറ്റ ദിവസം 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ ചരിത്ര നേട്ടം കുറിച്ചു. പ്രമുഖ ഓർത്തോപീഡിക്സ് സർജൻ ഡോ.ഒ.ടി. ജോർജിന്റെ നേതൃത്വത്തിലാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയകളിലൂടെ 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ നടത്തി റിക്കോർഡ് നേട്ടം സ്വന്തമാക്കിയത്. പുലർച്ചെ മുതൽ തുടങ്ങിയ ശസ്ത്രക്രിയകളിലൂടെയാണ് 11 റോബോട്ടിക് ശസ്ത്രക്രിയകൾ ഒറ്റ ദിവസത്തിൽ പൂർത്തീകരിച്ചത്. രണ്ട് റോബോട്ടുകൾ ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയകൾ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് ഉപയോഗിച്ചാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ Read More…

pala

പാലായിൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​ക്ക് പാമ്പു​ക​ടി​യേ​റ്റു

പാ​ലാ: ക​ട​നാ​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കാ​വും​ക​ണ്ടം വാ​ർ​ഡു​മെ​മ്പ​റു​മാ​യ ജി​ജി ത​മ്പി​ക്കാ​ണ് വീ​ടി​നു സ​മീ​പ​ത്തു വ​ച്ച് പാ​മ്പു​ക​ടി​യേ​റ്റ​ത്. അ​ണ​ലി വർ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​മ്പാ​ണ് ക​ടി​ച്ച​ത്. ജി​ജി ത​മ്പി​യെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശി​പ്പി​ച്ചു. സം​സ്ഥാ​ന​ത്ത് താ​പ​നി​ല വ​ർ​ധി​ച്ച​തോ​ടെ പാ​മ്പു​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

pala

പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു, ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം: ഡോ.ശ്രീജിത്ത് ആർ നായർ

പാലാ: പാമ്പ് കടിയേറ്റു ദിവസങ്ങൾക്കിടെ രണ്ട് കുരുന്നുകൾ മരിച്ചത് ഏവരെയും കണ്ണീരിലാഴ്ത്തുകയും അതുപോലെ തന്നെ ഭയപ്പാടിലാക്കുകയും ചെയ്യുന്നുണ്ട്. ചൂടുകാലത്ത് പാമ്പുകൾ മാളത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്നത് സർവ്വസാധാരണമാണ്. ഈർപ്പം തേടി വീടുകൾക്കുള്ളിലും പരിസരത്തും പാമ്പുകൾ എത്താൻ സാധ്യതയുള്ളതിനാൽ ജാ​​ഗ്രത പുലർത്തേണ്ടതുണ്ട്. വീട്ടുമുറ്റത്തെ ചെടിച്ചട്ടികൾ, കുളിമുറികൾ, ഈർപ്പമുള്ള മറ്റ് സ്ഥലങ്ങൾ എന്നിവടങ്ങളിലും പാമ്പുകൾ കിടക്കാൻ സാധ്യതയുണ്ട്. പാമ്പിന്റെ കടിയേൽക്കുന്നത് അപകടകരമായ സാഹചര്യമായതിനാൽ കൃത്യമായ പ്രഥമശുശ്രൂഷ നൽകുകയും ഉടൻ ചികിത്സ തേടുകയും ചെയ്യണം. രാത്രികാലങ്ങളിൽ അബദ്ധത്തിൽ പാമ്പിനെ ചവുട്ടി കടിയേൽക്കുന്നവരുടെ Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം നടന്നു

പാലാ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ വിഭാ​ഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാ​ഗം ഡോക്ടർമാർ പങ്കെടുത്തു. നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.ഒ.ജോസ് ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, പീഡിയാട്രിക്സ് ആൻഡ് നിയോനറ്റോളജി വിഭാ​ഗം Read More…

pala

സൗജന്യ ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും , പാലാ എസ്.എം.വൈ.എംഉം ചേർന്ന് ‘സമഗ്രം’ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടത്തപ്പെടും. പഴകിയതും,തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും, വിവിധ ചികിത്സകൾ സ്വീകരിച്ചിട്ടും ഭേദമാകാത്തതുമായ അസുഖങ്ങൾക്ക് ക്യാംപിൽ പരിശോധനയുണ്ടാകും. ത്വക്ക് രോഗങ്ങൾ, വാതരോഗങ്ങൾ, തൈറോയിഡ് രോഗങ്ങൾ, അലർജി, ശ്വാസകോശ രോഗങ്ങൾ, പഠനപ്രശ്നങ്ങൾ , മാനസിക വൈകാരിക Read More…

pala

സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ്‌ വനിതാ താരം സഞ്ജന സജീവൻ നിർവഹിക്കും

പാലാ: സെന്റ്. തോമസ് കോളേജ് പാലായിൽ സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 20-ാം തീയതി തിങ്കളാഴ്ച ആരംഭിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.00 മണിക്ക് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരവും വിമൻസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമംഗവുമായ സഞ്ചന സജീവൻ നിർവഹിക്കും. കേരള സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ പരിശീലകയായ റ്റി. ദീപ്തിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. കോളേജ് ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വകുപ്പ് Read More…

pala

പാട്ടും പാടി ഒരു ശസ്ത്രക്രിയ ! മാർസ്ലീവാ മെഡിസിറ്റിയിൽ സങ്കീർണ്ണമായ ‘എവേക് ക്രാനിയോട്ടമി’ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

പാലാ:രോഗിയെ പൂർണമായി ബോധം കെടുത്താതെയുള്ള അതീവ സങ്കീർണ്ണമായ ‘എവേക് ക്രാനിയോട്ടമി’ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി. തലച്ചോറിലെ ചലന നിയന്ത്രണ മേഖലയ്ക്ക് സമീപം ട്യൂമർ ബാധിച്ച 27 കാരിക്കാണു പൂർണ്ണമായും മയക്കാതെ ബോധാവസ്ഥയിൽ ശസ്ത്രക്രിയ നടത്തിയത്. ഇടുക്കി സ്വദേശിയായ യുവതിയുടെ തലച്ചോറിന്റെ മുൻഭാഗമായ ഫ്രോണ്ടൽ ലോബിൽ ചലനശേഷിയെയും സംസാരശേഷിയെയും നിയന്ത്രിക്കുന്ന സുപ്രധാന കേന്ദ്രങ്ങൾക്കു തൊട്ടടുത്തായിരുന്നു ട്യൂമറിന്റെ സ്ഥാനം. ശസ്ത്രക്രിയയ്ക്കിടെ ഈ ഭാഗങ്ങൾക്ക് ക്ഷതം സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ രോഗിയുമായി സംസാരിക്കുകയും നിർദ്ദേശങ്ങളോട് പ്രതികരിക്കാൻ ആവശ്യപ്പെടുകയും Read More…