pala

മാർ സ്ലീവാ മെഡിസിറ്റിയിൽ എക്മോ സംവിധാനം പ്രവർത്തനം ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അടിയന്തരഘട്ടത്തിൽ ചികിത്സയ്ക്കുള്ള എക്മോ സംവിധാനം പ്രവർത്തനം ആരംഭിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദ കർമ്മം നിർവ്വഹിച്ചു. അത്യാസന്ന നിലയിലുള്ള രോ​ഗികൾക്കു ജീവൻ നിലനിർത്താനും ജീവിതത്തിലേക്കു തിരിച്ചെത്തിക്കാനുമുള്ള ചികിത്സാരീതിയാണ് എക്മോ. ചില അസുഖങ്ങൾ മൂലം ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം അപകടകരമായ രീതിയിൽ മോശമാകുമ്പോൾ മറ്റ് എല്ലാ അവയവങ്ങൾക്കും രക്തവും ഓക്സിജനും കിട്ടാതെ വരും. ഇത് രോഗിയുടെ വിവിധ അവയവങ്ങൾ തകരാറിലാക്കുകയും രോഗാവസ്ഥ വർധിച്ച് ഗുരുതരനിലയിൽ ആക്കുകയും ചെയ്യും. മരണത്തിനു Read More…

pala

മായ രാഹുൽ പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥി; വിമത കോൺഗ്രസ് കൗൺസിലർമാർ പിന്തുണ പ്രഖ്യാപിച്ചു

പാലാ: പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായ രാഹുലിനെ പിന്തുണയ്ക്കാൻ വിമത കോൺഗ്രസ് കൗൺസിലർമാർ തീരുമാനിച്ചു. ഇന്നലെ ചേർന്ന വിമത കൗൺസിലർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗതീരുമാനം വിമത കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിനിധിയായി ടോണി തൈപ്പറമ്പിൽ, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലുപ്പടവനെ അറിയിച്ചു. അതോടൊപ്പം യുഡിഎഫ് കൗൺസിലന്മാരുടെയും പിന്തുണയും തേടാൻ തീരുമാനിച്ചു. കഴിവും പ്രാപ്തിയുമുള്ള മായ രാഹുലിന്റെ നേതൃത്വത്തിൽ പാലാ നഗരസഭയിൽ കൂടുതൽ വികസന പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും കൈവരിക്കാനാകുമെന്ന് വിമത കൗൺസിലർമാർ അഭിപ്രായപ്പെട്ടു. പാലാ Read More…

pala

“എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ” ; 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ മാണി

പാലാ: 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ മാണി. ഫേസ്ബുക്കിലൂടെയാണ് നിഷ ജോസ് കെ മാണി അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിയ വിവരം പങ്കുവെച്ചത്. ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ; എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തുടർച്ചയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വീണ്ടും മിടിക്കുന്ന ഹൃദയം. മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ. വർഷങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് ഒരാൾക്ക് മോചനം നൽകുന്ന ഒരു വൃക്ക. Read More…

pala

പാലാ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മത്സരിക്കും

പാലാ: 19 ന് നടക്കുന്ന നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ യു.ഡി.എഫ് ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്താൻ യോഗം ഐകകണ്ഠേന തീരുമാനിച്ചു. മുൻ ചെയർ പേഴ്സൺ ദിയാ ബിനുവിനെ യോഗം അഭിനന്ദിച്ചു. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായമെത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറും യു.ഡി.എഫ് സംയുക്ത പാർലമെന്ററി പാർട്ടി ലീഡറുമായ സെബാസ്റ്റ്യൻ ജെ. പനക്കൽ അദ്ധ്യക്ഷത വഹിച്ചു. യു, ഡി.എഫിനൊപ്പം Read More…

pala

പാലാ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ ഗാന്ധി പ്രതിമ പുന:സ്ഥാപിച്ചു

പാലാ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലാ മൂന്നാനിയിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയ ഗാന്ധിപ്രതിമ പുന:സ്ഥാപിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ മുനിസിപ്പൽ കൗൺസിലർ ബിജുവരിയ്ക്കയാനി, മുൻ മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, മൈക്കിൾ ജോസഫ് കുഴിഞ്ഞാലിൽ, റോയി തൈപ്പറമ്പിൽ എന്നിവർ ചേർന്നാണ് പ്രതിമ പുന:സ്ഥാപിച്ചത്. ആഗസ്റ്റ് ഒന്നിന് ശനിയാഴ്ച രാവിലെ 9.30-ഓടെ Read More…

pala

മുണ്ടാങ്കൽ എൽസി ജയിംസ് നിര്യാതയായി

പാലാ: മുണ്ടാങ്കൽ വടക്കൻ വെള്ളാപ്പാട്ട് എൽഎഫ് യുപിഎസ് റിട്ട.ടീച്ചർ എൽസി ജയിംസ് (94) നിര്യാതയായി. മൃതദേഹം ഇന്ന് വൈകുന്നേരം 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (തിങ്കളാഴ്ച) 11.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മുണ്ടാങ്കൽ സെന്റ് ഡൊമിനിക്‌സ് പള്ളിയിൽ. കാഞ്ഞൂർ കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജേക്കബ് ജയിംസ്. മക്കൾ: മോളി, ജെസി, ജയിംസ് വടക്കൻ (മാനേജിങ് ട്രസ്റ്റി, സെൻ്റ്ർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ), പരേതയായ കൊച്ചുറാണി. മരുമക്കൾ: വർഗീസ് കൂട്ടുങ്ങൽ കാഞ്ഞൂർ, ജോസ് ആട്ടുപുറത്ത് തൊടുപുഴ, Read More…

pala

“ലിറ്റി”ൽ സ്റ്റാർ ; രാത്രിയിൽ പ്രസവ വേദനയുമായി വാഹനങ്ങൾക്ക് കൈ നീട്ടി നിൽക്കുന്ന യുവതിക്കരികിലേക്ക് മാലാഖയായി എത്തിയത് മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സ് !

പാലാ: കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ്‌സ് ….. ! യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറിനകം വാഗമൺ സ്വദേശിയായ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചു നിന്ന യുവതിയുടെയും Read More…

pala

ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സേവനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി

പാലാ: പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആരോഗ്യ പരിശോധനകളും മരുന്നു വിതരണവും ആശ്വാസമായി. വിവിധ ദിനങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾക്ക് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. കെലീറ്റ ജോർജ്, പീഡിയാട്രിക്സ് വിഭാഗങ്ങളിലെ വിവിധ ഡോക്ടർമാർ എന്നിവർ നേതൃത്വം നൽകി വരുന്നു. എലിപ്പനി പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്തസമ്മർദ്ദം , ഷുഗർ പരിശോധനകളും നടത്തി. പ്രളയത്തെ തുടർന്ന് മരുന്നുകൾ നഷ്‌ടപ്പെട്ടവർക്കും അത്യാവശ്യ മരുന്നുകൾ Read More…

pala

പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം; 21-ാം വാർഷിക സമ്മേളനവും, പുതിയ ബാച്ച് ഉദ്ഘാടനം

പാലാ: കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി 6, 7 ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 22 -ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. എൻട്രൻസ് പരീക്ഷയിലൂടെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് ഗണിതം, ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, യോഗ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നൽകുന്നു. പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം ആഗസ്റ്റ് 8-ാം തീയതി നടക്കും. പാലാ സെൻ്റ് കോളേജ് ഓഡിറ്റോറിയത്തിൽ കോർപറേറ്റ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ശ്രീ. Read More…

pala

മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനവുമായി മാർ സ്ലീവാ മെഡിസിറ്റിയും

പാലാ: മഴക്കാല ​ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ​ഗ്യപരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു. അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി. കമ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക് മെഡിസിൻ‌ വിഭാ​ഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി. ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ‌കി.