-+-+പാലാ: ഉദരസംബന്ധമായ രോഗങ്ങൾക്കു സമഗ്ര ചികിത്സ ഒരുക്കുന്നതിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിൽ അത്യാധുനിക ഉപകരണങ്ങൾ സജ്ജമായി. കരൾരോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും രോഗികളുടെ പരിശോധനയും ചികിത്സയും കൃത്യവും വേഗത്തിലുമാക്കുന്നതിനുമായി ഫൈബ്രോസ്കാൻ, പോർട്ടബിൾ അൾട്രാസൗണ്ട്, ബ്രത്ത് അനലൈസർ, സി-ആം എന്നീ ആധുനിക ഉപകരണങ്ങളാണ് കൂടുതലായി പ്രവർത്തനസജ്ജമായത്. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ യന്ത്രങ്ങളുടെ ആശിർവാദം നിർവ്വഹിച്ചു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയിരിക്കുന്നതിന്റെ തോത് അറിഞ്ഞ് കരൾ രോഗങ്ങൾ നിർണ്ണയിക്കുന്നതിനു ഫൈബ്രോസ്കാനിലൂടെ സാധിക്കും. കിടക്കയ്ക്കരികിൽ Read More…
pala
വിദ്യാർത്ഥിയുടെ തുടയിൽ തുളഞ്ഞു കയറിയിരുന്ന സൈക്കിൾ ഹാൻഡിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു; അപകടം നടന്നത് തൊടുപുഴയിലെ സ്കൂളിൽ പരീക്ഷയ്ക്കു പോകുന്നതിനിടെ
പാലാ: സൈക്കിളിൽ നിന്നു വീണു 8ാം ക്ലാസ്സ് വിദ്യാർത്ഥിയുടെ തുടയിൽ തുളഞ്ഞു കയറിയിരുന്ന ഹാൻഡിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്കൂളിനു സമീപത്തുവച്ചാണ് 12കാരനായ വിദ്യാർത്ഥി അപകടത്തിൽപെട്ടത്. ഹാൻഡിൽ ഇടതു തുടയിലൂടെ തുളച്ചു കയറി മറു വശത്തേക്കു ഇറങ്ങിയ നിലയിലായിരുന്നു. തൊടുപുഴയിൽ നിന്നു അഗ്നിശമന സേന എത്തി ഹാൻഡിൽ സൈക്കിളിൽ നിന്നു മുറിച്ചു മാറ്റിയ ശേഷം Read More…
പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളും മരിയൻ ബൈബിൾ കൺവൻഷനും
പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, 415-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു. തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ അഭിഷേകാഗ്നി മരിയൻ ബൈബിൾ കൺവൻഷൻ ഉണ്ടായിരിക്കും. വൈകുന്നേരം 5 മുതൽ രാത്രി 9 വരെയാണ് കൺവൻഷൻ നടക്കുന്നത്. അട്ടപ്പാടി റൂഹാ മൗണ്ട് Read More…
പ്രതിസന്ധികളിൽ നിലപാടുകളിൽ ഉറച്ചു നിൽക്കുവാൻ യുവാക്കൾക്ക് കഴിയണം : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ : പ്രതിസന്ധികളിൽ നിലപാടുകളിൽ ഉറച്ചു നിൽക്കുവാൻ യുവാക്കൾക്ക് കഴിയണം എന്ന് അഭിപ്രായപ്പെട്ട് പാലാ രൂപത മെത്രാൻ അഭി. മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ പരമോന്നത സഭയായ സെനറ്റിന്റെ 48-ാമത് അർദ്ധവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കേരള സംസ്ഥാന ജല വിഭവ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് മുഖ്യാതിഥി ആയിരുന്നു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി Read More…
വിശ്വാസപരിശീലന സാഹിത്യോത്സവത്തിൽ പൂവരണിക്ക് ഓവറോൾ ഒന്നാം സ്ഥാനം
പാലാ: ചെറുപുഷ്പ മിഷൻ ലീഗ് പാലാ മേഖല വിശ്വാസ പരിശീലന സാഹിത്യോത്സവത്തിൽ സി എം എൽ പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ യൂണിറ്റ് ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ച് ഒന്നാം സ്ഥാനങ്ങളും ആറ് രണ്ടാം സ്ഥാനങ്ങളും അഞ്ച് മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ 33 എ ഗ്രേഡുകളും 16 ബി ഗ്രേഡുകളും 7 സി ഗ്രേഡുകളുമായി ആകെ 268 പോയിന്റുകളോടെയാണ് പൂവരണി സൺഡേ സ്കൂൾ ഓവറോൾ നേടിയെടുത്തത്. കവിത ജൂനിയർ ബോയ്സ് വിഭാഗം മത്സരത്തിൽ ഡാൻ മനോജ് Read More…
ഐക്യത്തിലൂടെ കൂടുതൽ ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കണം: മന്ത്രി മോൻസ് ജോസഫ്
പാലാ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കൂടുതൽ ശക്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ആഹ്വാനം ചെയ്തു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനേകം ദേശസ്നേഹികളുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ് രാജ്യം സ്വാതന്ത്ര്യം നേടിയതെന്ന് മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗസ്മരണകൾ പുതുതലമുറയ്ക്ക് പകർന്നുനൽകുകയും സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. ജാതി, മതം, ഭാഷ, രാഷ്ട്രീയം Read More…
സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
പാലാ: പാലാ മണ്ഡലം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജോസഫ് പുളിക്കന്‍ പതാക ഉയര്‍ത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പ്രൊഫ.സതീശ് ചൊള്ളാനി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കൗണ്‍സിലര്‍ ലിസിക്കുട്ടി മാത്യു, ബിജോയി അബ്രഹാം, അലോഷി റോയി, ആന്റണി വള്ളിക്കാട്ടില്‍, റെജി നെല്ലിയാനിയില്‍, റോയി കണ്ടനാംപറമ്പില്‍, സാലി റോയി, സാവിയോ മാളിയേക്കല്‍, അലക്സ് റോയി, സിറിള്‍ സാജു, സൂസമ്മ മാളിയേക്കല്‍, ആല്‍ബി Read More…
മരിയസദനത്തിൽ സ്വാതന്ത്ര്യദിനവും മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും ആചരിച്ചു
പാലാ : മരിയസദനത്തിലെ അന്തേവാസികളോടൊപ്പം ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും സംയുക്തമായി ആചരിച്ചു. മരിയസദനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്വാതന്ത്ര്യത്തിന്റെ മഹത്വവും പരിശുദ്ധ മാതാവിന്റെ ജീവിതസന്ദേശവും അനുസ്മരിച്ചു. ചടങ്ങിൽ ശ്രീ. ജോസ് കെ. മാണി എം.പി. ദേശീയപതാക ഉയർത്തുകയും പരിശുദ്ധ മാതാവിന് പുഷ്പാർച്ചന നടത്തുകയും ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്ത ധീരദേശാഭിമാനികളെ നന്ദിയോടെ അനുസ്മരിക്കുകയും അവരുടെ ത്യാഗങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിത്തറയെന്നും ചടങ്ങിൽ ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യം എന്നത് അടിമത്തത്തിൽ നിന്നുള്ള Read More…
മീനച്ചിലാറിന്റെ ദൃശ്യഭംഗിയുമായി സംഗീത ആൽബം പുറത്തിറങ്ങി
പാലാ: മീനച്ചിലാറിന്റെ സൗന്ദര്യത്തിനു പാട്ടു കൊണ്ട് ദൃശ്യാവിഷ്കാരമൊരുക്കി മീനച്ചിലാറേ…… എന്ന സംഗീത ആൽബം പുറത്തിറങ്ങി. മീനച്ചിലാറിന്റെ ദൃശ്യഭംഗിയെ ഹെലിക്യാമിൽ ചിത്രീകരിച്ചു കൊണ്ടാണ് നാടൻപാട്ടായി ഗാനം ഇറങ്ങിയത്. വിദേശമലയാളിയായ ടി.ഡി.വിജയനാണ് ആൽബത്തിന്റെ നിർമ്മാണം. മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഉദ്യോഗസ്ഥനും വിവിധ സംഗീത ആൽബങ്ങളുടെ രചിയതാവുമായ അനീഷ് ആനിക്കാടാണ് മീനച്ചിലാറെ… എന്ന സംഗീത ആൽബത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നതും സംഗീതവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്നതും സ്‌റ്റേജ് ഷോ യിലൂടെയും ടെലിവിഷൻ ചാനലിലൂടെയും ആസ്വാദകരുടെ മനം കവർന്നിട്ടുള്ള Read More…
ഗാന്ധിസ്ക്വയറിൽ സ്വാതന്ത്ര്യദിനാഘോഷം നാളെ
പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം ഇന്ന് (15/08/2026) രാവിലെ 11 ന് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. പാലാ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ, പാലാ ഡി വൈ എസ് പി കെ സദൻ, ചാവറ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ പോൾസൺ കൊച്ചുകണിയാംപറമ്പിൽ, മുൻ ചെയർപേഴ്സൺ ദിയ ബിനു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻന്മാരായ ബിജു Read More…











