പാലാ: ബിജെപി വിജയിച്ചാൽ പാലായിൽ കാർഷിക വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാകും എന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. സുഗന്ധവ്യഞ്ജന, കാർഷിക വ്യാപാരത്തിലൂടെ ലോക ഭൂപടത്തിൽ ഇടം പിടിച്ച പാലായുടെ സംരഭകത്വം തിരിച്ചു പിടിക്കാൻ ആവശ്യമായ പദ്ധതികൾ കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. ജോലി തേടുന്നവർക്ക് പകരം ജോലി നൽകുന്നവരെ സൃഷ്‌ടിക്കാനുള്ള സാഹചര്യം ഒരുക്കും. കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉത്പനങ്ങളെ കേവലം അസംസ്‌കൃത വസ്‌തുക്കളായി വിൽക്കാതെ മൂല്യ വർദ്ധനവ് നടത്തുന്ന അഗ്രോ Read More…
pala
എഫ്സിആർഎ ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം :അഡ്വ.ഷോൺ ജോർജ്
പാലാ: എഫ്സിആർഎ നിയമ ഭേദഗതി എൻജിഒകൾക്ക് വരുന്ന വിദേശ നിക്ഷേപം നിയന്ത്രിക്കാൻ ഉദേശിച്ചുള്ളതാണ് എന്നും അതിൽ ക്രൈസ്തവ സഭകൾക്ക് യാതൊരു ആകുലതയും ആശങ്കയും ആവശ്യമില്ലന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടൻ്റ് അഡ്വ: ഷോൺ ജോർജ്. ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളുമെല്ലാം കൃത്യമാണ്. എന്തെങ്കിലും വിധത്തിലുള്ള തിരിമറികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും അക്കൗണ്ടുകൾക്കും മാത്രമേ ആശങ്കപ്പെടെണ്ട കാര്യമുള്ളൂ. ചില എൻജിഒകൾ വഴി നമ്മുടെ നാട്ടിലേക്ക് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പണം എത്തുന്നുണ്ട്. അത്തരം സംഘടനകളെ നിയന്ത്രിക്കാൻ നിയമം വരുമ്പോൾ അത് ക്രൈസ്തവ Read More…
എഫ്സിആർഎ ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം അഡ്വ: ഷോൺ ജോർജ്
പാലാ: എഫ്സിആർഎ നിയമ ഭേദഗതി എൻജിഒകൾക്ക് വരുന്ന വിദേശ നിക്ഷേപം നിയന്ത്രിക്കാൻ ഉദേശിച്ചുള്ളതാണ് എന്നും അതിൽ ക്രൈസ്തവ സഭകൾക്ക് യാതൊരു ആകുലതയും ആശങ്കയും ആവശ്യമില്ലന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടൻ്റ് അഡ്വ: ഷോൺ ജോർജ്. ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളുമെല്ലാം കൃത്യമാണ്. എന്തെങ്കിലും വിധത്തിലുള്ള തിരിമറികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും അക്കൗണ്ടുകൾക്കും മാത്രമേ ആശങ്കപ്പെടെണ്ട കാര്യമുള്ളൂ. ചില എൻജിഒകൾ വഴി നമ്മുടെ നാട്ടിലേക്ക് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പണം എത്തുന്നുണ്ട്. അത്തരം സംഘടനകളെ നിയന്ത്രിക്കാൻ നിയമം വരുമ്പോൾ അത് ക്രൈസ്തവ Read More…
ഓശാന ദിനത്തിൽ പരസ്യപ്രചാരണത്തിന് അവധി നൽകി വിശ്വാസവഴിയിലൂടെ ജോസ് കെ മാണി
പാലാ: മരണത്തെയും പാപത്തെയും ജയിക്കാൻ പോകുന്ന രാജാവായി യേശുവിനെ വാഴ്ത്തുന്ന കുരുത്തോല പെരുന്നാൾ ദിനത്തിൽ തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇടവേള നൽകി വിശ്വാസ വഴിയിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. രാവിലെ തന്നെ ഇടവക ദേവാലയം ആയ പാലാ കത്തീഡ്രൽ പള്ളിയിലെ തിരുകർമ്മങ്ങളിൽ കുടുംബസമേതം സംബന്ധിച്ച് വിശുദ്ധ കുർബാന കൈകൊണ്ടു.കുരുത്തോല പെരുന്നാൾ ദിനം പ്രമാണിച്ച് പരസ്യമായ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനിച്ചിരുന്നു.ഏതാനും മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി. തുടർന്ന് നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവന Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടുമാറ്റിവയ്ക്കലിനു അത്യാധുനിക റോബോട്ടും
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് കൂടി എത്തി. നിലവിൽ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്ന മാർ സ്ലീവാ മെഡിസിറ്റിയിൽ വെല്ലീസ് കൂടി എത്തിയതോടെ കൂടുതൽ സാങ്കേതിക മികവിലാകും ശസ്ത്രക്രിയകൾ. ശസ്ത്രക്രിയ വിദഗ്ധനെ സഹായിക്കാൻ സാധിക്കുന്ന ഏറ്റവും അത്യാധുനികമായ റോബോട്ട് ആണിത്. ഒരോരുത്തരുടെയും മുട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഡാറ്റയും ശേഖരിച്ച് ഏറ്റവും അനുയോജ്യമായ ഇംപ്ലാന്റ് തിരഞ്ഞെടുക്കാൻ റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നതാണ് വെല്ലീസ് റോബോട്ടിന്റെ പ്രത്യേകത. Read More…
ഉയർപ്പ് കാത്ത് പാലാ; വികസന രേഖ പുറത്തിറക്കി ജോസ് കെ മാണി
പാലാ : പാലാ നിയോജകമണ്ഡലത്തെ സംബന്ധിച്ച എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ ഭാവി വികസന കാഴ്ചപ്പാടുകളും ഇതിനകം നടപ്പാക്കിയ പദ്ധതികളും സംരംഭങ്ങളും ഉൾപ്പെടുത്തിയുള്ള വികസനരേഖ പ്രകാശനം ചെയ്തു. പാലാ മണ്ഡലത്തിന്റെയും മീനച്ചിൽ താലൂക്കിന്റെയും സമഗ്ര വികസനം മുന്നിൽ കണ്ട് വിഭാവനം ചെയ്‌തിട്ടുള്ള രൂപരേഖയിൽ ‘വിശാല മീനച്ചിൽ വികസന അതോറിറ്റി’ രൂപീകരണം ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളാണ് മുന്നോട്ട് വയ്‌ക്കുന്നത്. “ഉയിർപ്പ് കാത്ത് പാലാ….’ എന്ന പേരിൽ തയ്യാറാക്കിയിട്ടുള്ള രൂപരേഖ എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പ്രകാശനം Read More…
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ച് ജോസ് കെ മാണി
പാലാ: ജോസ് കെ മാണി ആദ്യമെത്തിയത് ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിൽ.പാലാ രൂപത വികാരി ജനറൽ റവ ഫാ ഡോ.ജോസഫ് തടത്തിലിനെ കണ്ട് അനുഗ്രഹം വാങ്ങി.ക്യാമ്പസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും നേരിൽകണ്ട് വോട്ടുകൾ അഭ്യർത്ഥിച്ചു. മത്സരിക്കുവാനുള്ള കഴിവിന്റെ മികവാണ് ലോകത്തിലെ പ്രധാന തൊഴിൽ ദാതാക്കൾ തൊഴിൽ നൽകുന്നതിനുള്ള മുഖ്യമാനദണ്ഡമാക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞപ്പോൾ വിദ്യാർഥികൾ അത് ശരിവെച്ചു. പശ്ചിമേഷ്യയിലെ സംഘർഷവും അമേരിക്കയുടെ പൊടുന്നനെയുള്ള നയം മാറ്റും വിദേശ തൊഴിൽ സാധ്യതകളെ നന്നായി ബാധിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി Read More…
പാലാ നഗരസഭ പ്രദേശത്ത് സ്ഥാപിച്ച മാണി സി കാപ്പന്റെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു എന്ന് ആക്ഷേപം; പരാതി നൽകാൻ യുഡിഎഫ്
പാലാ നഗരസഭയിൽ മാണി സി കാപ്പന്റെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നു എന്ന് ആക്ഷേപം. ഇന്നലെ കവീക്കുന്ന് പ്രദേശത്ത് സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. എതിർകക്ഷികളുടെ പരാജയഭീതി മൂലമുള്ള തരംതാണ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് കടന്നാക്രമണമെന്ന് യുഡിഎഫ് ചെയർമാൻ സതീശ് ചൊള്ളാനിയും കൺവീനർ ജോർജ് പുളിങ്കാടും ആരോപണം ഉന്നയിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി സമർപ്പിക്കും എന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
കുതിപ്പിന് കരുത്തേകുന്ന കുടുംബ സംഗമങ്ങളുമായി ജോസ് കെ മാണി
പാലാ: പ്രസംഗിച്ച് വോട്ട് അഭ്യർത്ഥിക്കുക എന്ന പരമ്പരാഗത ശൈലി മാറ്റിവെച്ച് ഓരോരുത്തരുമായി സംസാരിച്ചും ചോദ്യങ്ങൾ ചോദിച്ചും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയും കുടുംബ സംഗമങ്ങളിൽ നിറയുകയാണ് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.കുടുംബ സംഗമങ്ങളിൽ പങ്കെടുക്കുന്ന ഓരോരുത്തരും സ്ഥാനാർത്ഥിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന രീതിയിലാണ് എൽഡിഎഫ് കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. പാലായുടെ വികസനം ഒരു പ്രധാന ചർച്ചയാക്കി മാറ്റുന്ന രീതിയിലാണ് കുടുംബ സംഗമങ്ങൾ നടക്കുന്നത്.പാലായുടെ വികസനം മുരടിപ്പിനെ കുറിച്ച് ഓരോരുത്തർക്കുമുള്ള അഭിപ്രായങ്ങൾ പറയുവാനുള്ള വേദിയാക്കി കുടുംബ സംഗമ Read More…
പാലാ തൻ്റെ ജീവനാണെന്നും, അവസാന ശ്വാസം വരെ പാലായിൽ ഉണ്ടാകും എന്നും എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്
പാലാ ചങ്കും കരളും ആണ് എന്ന് പറഞ്ഞവർ പാലായ്ക്ക് എന്ത് ചെയ്തു എന്ന് പാലാക്കാർ ചിന്തിക്കണം ഷോൺ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷോൺ. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷോൺ ഇന്ന് പാലായിലെ പ്രമുഖ കോളജുകളായ സെൻ്റ് തോമസ്, അൽഫോൻസാ, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്, രാമപുരം മാർ ആഗസ്തീനോസ് കോളജുകൾ സന്ദർശിച്ചു. അധ്യാപകരും ജീവനക്കാരുമായി സംസാരിച്ച ഷോൺ വോട്ട് അഭ്യർത്ഥിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. പാലായുടെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ Read More…










