pala

സാന്തോം ആക്ടിവിറ്റി കൊളീജിയം ഉദ്ഘാടനം

പാലാ: പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ പാഠ്യേതര വിഷയങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സാന്തോം ആക്ടിവിറ്റി കൊളീജിയം (SAC) സീസൺ 3 യുടെ ഉദ്ഘാടനവും C-CAT ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി.

പാലാ സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജിൻ്റെ പ്രിൻസിപ്പൽ പ്രൊഫ.ഡോ.ടി.സി.തങ്കച്ചൻ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ മികവുറ്റവരാക്കാനുതകുന്ന പ്രവർത്തനങ്ങളാണ് SAC ൽ ഉള്ളത്.

യോഗ, കരാട്ടെ, സ്കേറ്റിംഗ്, ഫുട്ബോൾ, വോളിബോൾ, നെറ്റ്ബോൾ, ചിത്രരചന, കീബോർഡ്, ഡ്രം, ചെസ്, ലാംഗ്വേജ് ലാബ് തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം പാലാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളിൽ ഇക്കൊല്ലം മുതൽ നടപ്പിലാക്കുന്ന വിവിധ ക്ലബ് പ്രവർത്തനങ്ങളാണ് C-CAT. ഈ പദ്ധതികൾ വിദ്യാർത്ഥികളുടെ സമഗ്രമായ ഉന്നമനത്തിനു സഹായകമാകുമെന്ന് പ്രൊഫ.ഡോ.ടി.സി.തങ്കച്ചൻ അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ഫാ.റെജിമോൻ സ്കറിയ തെങ്ങുംപള്ളിൽ, ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ്, അധ്യാപകരായ ജൂലി ജോസഫ്, ജോബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *