pala

പാലാ നഗരസഭയിലെ അവിശ്വാസപ്രമേയം നാളെ

പാ​ലാ: പാലാ ന​ഗ​ര​സ​ഭ​യി​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യ ബി​നു പു​ളി​ക്ക​ക്ക​ണ്ട​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം നാ​ളെ ച​ര്‍​ച്ച​യാ​കാ​നി​രി​ക്കെ രാ​ഷ്‌​ട്രീ​യ ച​ര്‍​ച്ച​ക​ള്‍ സ​ജീ​വം. 26 അം​ഗ​ങ്ങ​ളു​ള്ള ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫി​നോ എ​ല്‍​ഡി​എ​ഫി​നോ ഒ​റ്റ​യ്ക്ക് ഭൂ​രി​പ​ക്ഷ​മി​ല്ല. നി​ല​വി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ന​യി​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി​ക്ക് 12 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ട്.

യു​ഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സ് -6, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -3, സ്വ​ത​ന്ത്ര മു​ന്ന​ണി -3, കെ​ഡി​പി -1, സ്വ​ത​ന്ത്ര-​ഒ​ന്ന് എ​ന്നി​ങ്ങ​നെ 14 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. മൂ​ന്ന് അം​ഗ​ങ്ങ​ളു​ള്ള സ്വ​ത​ന്ത്ര മു​ന്ന​ണി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​മു​ണ്ടാ​യ​ത്.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് സ്വ​ത​ന്ത്ര മു​ന്ന​ണി യു​ഡി​എ​ഫി​നൊ​പ്പം ചേ​ര്‍​ന്ന​തെ​ന്ന​തും യു​ഡി​എ​ഫ് ഈ ​വാ​ര്‍​ഡു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തി​യി​ല്ലെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. തു​ട​ര്‍​ന്ന് ധാ​ര​ണ പ്ര​കാ​രം സ്വ​ത​ന്ത്ര മു​ന്ന​ണി​യി​ലെ ദി​യ ബി​നു പു​ളി​ക്ക​ക്ക​ണ്ടം ആ​ദ്യ ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്ക് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​ന​മേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഭ​ര​ണ​മാ​രം​ഭി​ച്ച് അ​ധി​കം വൈ​കാ​തെ ത​ന്നെ യു​ഡി​എ​ഫി​നു​ള്ളി​ല്‍ അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ള്‍ രൂ​പ​പ്പെ​ അ​ത് ഭ​ര​ണ​ത്തി​ന്‍റെ സ്ഥി​ര​ത​യെ ബാ​ധി​ക്കു​ക​യും ഒ​ടു​വി​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *