pala

കുതിപ്പിന് കരുത്തേകുന്ന കുടുംബ സംഗമങ്ങളുമായി ജോസ് കെ മാണി

പാലാ: പ്രസംഗിച്ച് വോട്ട് അഭ്യർത്ഥിക്കുക എന്ന പരമ്പരാഗത ശൈലി മാറ്റിവെച്ച് ഓരോരുത്തരുമായി സംസാരിച്ചും ചോദ്യങ്ങൾ ചോദിച്ചും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയും കുടുംബ സംഗമങ്ങളിൽ നിറയുകയാണ് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.കുടുംബ സംഗമങ്ങളിൽ പങ്കെടുക്കുന്ന ഓരോരുത്തരും സ്ഥാനാർത്ഥിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന രീതിയിലാണ് എൽഡിഎഫ് കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. പാലായുടെ വികസനം ഒരു പ്രധാന ചർച്ചയാക്കി മാറ്റുന്ന രീതിയിലാണ് കുടുംബ സംഗമങ്ങൾ നടക്കുന്നത്.പാലായുടെ വികസനം മുരടിപ്പിനെ കുറിച്ച് ഓരോരുത്തർക്കുമുള്ള അഭിപ്രായങ്ങൾ പറയുവാനുള്ള വേദിയാക്കി കുടുംബ സംഗമ Read More…

pala

പാലാ തൻ്റെ ജീവനാണെന്നും, അവസാന ശ്വാസം വരെ പാലായിൽ ഉണ്ടാകും എന്നും എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്

പാലാ ചങ്കും കരളും ആണ് എന്ന് പറഞ്ഞവർ പാലായ്ക്ക് എന്ത് ചെയ്തു എന്ന് പാലാക്കാർ ചിന്തിക്കണം ഷോൺ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷോൺ. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷോൺ ഇന്ന് പാലായിലെ പ്രമുഖ കോളജുകളായ സെൻ്റ് തോമസ്, അൽഫോൻസാ, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്, രാമപുരം മാർ ആഗസ്തീനോസ് കോളജുകൾ സന്ദർശിച്ചു. അധ്യാപകരും ജീവനക്കാരുമായി സംസാരിച്ച ഷോൺ വോട്ട് അഭ്യർത്ഥിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. പാലായുടെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ Read More…

pala

മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കി കളം നിറഞ്ഞ് ജോസ് കെ മാണി

പാലാ: പരമാവധി വോട്ടർമാരെ നേരിൽ കണ്ടും കുടുംബ സംഗമങ്ങളിൽ പങ്കെടുത്തും എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കുടുംബ സംഗമങ്ങളിൽ പ്രസംഗം പതിവില്ല. പങ്കെടുക്കുന്നവരുമായി സംവാദം നടത്തിയും അവരോട് ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ നൽകിയുമാണ് കുടുംബ സംഗമങ്ങൾ പുരോഗമിക്കുന്നത്. ഇതിനിടയിൽ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ജംഗ്ഷനുകളിലുള്ള കട കമ്പോളങ്ങൾ കയറിയിറങ്ങിയും ഓട്ടോറിക്ഷ സ്റ്റാൻഡുകളിലെത്തിയും വോട്ട് അഭ്യർത്ഥിക്കുന്നുണ്ട്. വിദ്യാർത്ഥികളടക്കമുള്ള കുട്ടികളുടെ സംഘങ്ങളെ കണ്ടാൽ വാഹനത്തിൽ നിന്നുമിറങ്ങി അവരോട് കുശലം പറഞ്ഞു രണ്ടിലെ ചിഹ്നത്തിൽ Read More…

pala

പാലായുടെ പ്രതാപം വീണ്ടെടുക്കണമെന്ന് ഓട്ടോ തൊഴിലാളികൾ; ഉറപ്പെന്ന് ജോസ്.കെ. മാണി

പാലാ: നാമനിർദ്ദേശപത്രിക സമർപ്പണത്തിന്ശേഷം പാലാ സിവിൽ സ്റ്റേഷന് മുൻവശത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിലുണ്ടായിന്ന ഓട്ടോ തൊഴിലാളികൾക്കിടയിലേക്കാണ് ജോസ് കെ മാണി ആദ്യം കടന്നുചെന്നത്. അവരോട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ തിരഞ്ഞെടുപ്പും രാഷ്ട്രീയ കാര്യങ്ങളും ചർച്ചയായി. അവർ പറഞ്ഞു”പാലായുടെ നഷ്ടപ്പെട്ട പ്രതാപം മാണി സാറിൻ്റെ മകൻ വീണ്ടെടുക്കണം. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാലായ്ക്ക് നിൽക്കുന്ന ഏറ്റവും വലിയ ഉറപ്പ് വികസന ഭൂപടത്തിലേക്ക് പാലായെ മടക്കിക്കൊണ്ടുവരും എന്നുള്ളതാണെന്ന് ജോസ് കെ മാണി അവരോട് പറഞ്ഞു. ഞങ്ങൾ അങ്ങേക്കൊപ്പം ഉണ്ടെന്നു പറഞ്ഞ് അവർ ജോസ് Read More…

pala

പാലായിൽ നടക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം; സത്യത്തിന്റെ പ്രതിനിധികൾ യുഡിഎഫ് എന്ന് ജനം തിരിച്ചറിഞ്ഞു: മാണി സി കാപ്പൻ

പാലായിൽ നടക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം എന്നും യുഡിഎഫ് ആണ് സത്യത്തിന്റെ പക്ഷത്തുനിന്ന് നിൽക്കുന്ന രാഷ്ട്രീയ മുന്നണി എന്നും ജനങ്ങൾ തിരിച്ചറിഞ്ഞതായി മാണി സി കാപ്പൻ. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് എൽഡിഎഫിന്റെയും ബിജെപിയുടെയും മുഖമുദ്ര. ജനങ്ങളെ പിഴിഞ്ഞെടുത്ത അഴിമതി പണം വാരിയെറിഞ്ഞ് ജനാധിപത്യത്തെ അട്ടിമറിക്കാം എന്ന പ്രതീക്ഷിക്കുന്നവർക്ക് ലഭിക്കാൻ പോകുന്ന മറുപടിയായിരിക്കും പാലായിലെ യുഡിഎഫ് വിജയമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഡിഎഫ് അനുകൂല വോട്ടുകൾ ഭിന്നിപ്പിക്കുവാനുള്ള അവിശുദ്ധ സഖ്യത്തിന്റെ ഭാഗമാണ് എൽഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥികൾ എന്നും അദ്ദേഹം ആരോപിച്ചു. Read More…

pala

പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് നാമനിർദ്ദേശപ്രതിക സമർപ്പിച്ചു

പാലാ: നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് നാമനിർദ്ദേശപ്രതിക സമർപ്പിച്ചു. രാവിലെ 11ന് അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസറും പാലാ തഹസിൽദാറുമായ രഞ്ജിത്ത് ജോർജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഷോൺ ജോർജ് പാലായിലെ പ്രമുഖ സ്വന്ത്യ സമരസേനാനിയും മുൻ നിയമസഭാ സ്പീക്കറും ആയിരുന്ന ആർ വി തോമസ്, മുൻ മന്ത്രി കെ എം മാണി എന്നിവരുടെ കബറിടത്തിൽ എത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടി. ബിജെപിയുടെയും ഘടക കക്ഷികളുടെയും പ്രമുഖ നേതാക്കളായ അഡ്വ: Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിലെ ​ഗ്യാസ്ട്രോസയൻസസ് വിഭാ​ഗത്തിന്റെ മികവിൽ അന്നനാളത്തിൽ കാൻസർ ബാധിച്ച 75കാരന് തൊറൊക്കോസ്കോപ്പിക് ഈസോഫാജക്ടമി ശസ്ത്രക്രിയ വഴി പുനർജന്മം

പാലാ: അന്നനാളത്തിൽ ​ഗുരുതര കാൻസർ ബാധിച്ച 75 കാരൻ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ 75കാരനാണ് നെഞ്ചിലെ കീഹോൾ ശസ്ത്രക്രിയയായ ​തൊറോക്കോസ്കോപ്പിക് ഈസോഫാജക്ടമി വഴി ജീവീതത്തിലേക്ക് തിരിച്ചെത്തിയത്. സർജിക്കൽ ​ഗ്യാസ്ട്രോഎന്ററോളജി വിഭാ​ഗം മേധാവി ഡോ.മഞ്ജുരാജ് കെ.പിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ആഹാരം കഴിക്കാൻ പതിവായി ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് 75 കാരൻ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയിരുന്നത്. തുടർന്ന് നടത്തിയ എൻഡോസ്കോപ്പി പരിശോധനയിലാണ് അന്നനാളത്തിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയത്. Read More…

pala

പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് നാളെ നാമനിർദ്ദേശപ്രതിക സമർപ്പിക്കും

പാലാ: നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് നാളെ നാമനിർദ്ദേശപ്രതിക സമർപ്പിക്കും. രാവിലെ 10.30 ന് പാലാ തഹസിൽദാർ രഞ്ജിത്ത് ജോർജ് മുമ്പാകെയാണ് പത്രിക സമർപ്പിക്കുക. ബിജെപിയുടെയും ഘടക കക്ഷികളുടെയും പ്രമുഖ നേതാക്കളുടെ അനുഗമിക്കും.

pala

യു.ഡി.എഫ് കൺവൻഷൻ 21 ന്

പാലാ: ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ നാളെ (ശനി) ടൗൺഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം ചെയർമാൻ െപ്രാഫ.സതീശ് ചെള്ളാനി അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് നേതാക്കളായ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് , മാണി സി. കാപ്പൻ, ജോയി എബ്രാഹം, ജോസഫ് വാഴക്കൻ, ടോമി കല്ലാനി, ജോസ് മോൻ മുണ്ടക്കൽ, Read More…

pala

എൻഡിഎയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

പാലാ: എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേവർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു. ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ: പി ജെ തോമസ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, കർഷക മോർച്ച സംസ്ഥാന പ്രസിഡൻ്റ് അഡ്വ. Read More…