pala

ഗാന്ധിസ്ക്വയറിൽ സ്വാതന്ത്ര്യദിനാഘോഷം നാളെ

പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം ഇന്ന് (15/08/2026) രാവിലെ 11 ന് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും.

പാലാ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ, പാലാ ഡി വൈ എസ് പി കെ സദൻ, ചാവറ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ പോൾസൺ കൊച്ചുകണിയാംപറമ്പിൽ, മുൻ ചെയർപേഴ്സൺ ദിയ ബിനു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻന്മാരായ ബിജു വരിക്കയാനി, ടോണി തൈപ്പറമ്പിൽ, കൗൺസിലർമാരായ സിജി ടോണി, റിയ ചീരാംകുഴി, മുൻ കൗൺസിലർ ടോണി തോട്ടം, സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട് തുടങ്ങിയവർ പ്രസംഗിക്കും. മന്ത്രി മോൻസ് ജോസഫ് സ്വാതന്ത്ര്യദിന സന്ദേശവും തുടർന്നു ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *