pala

പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും വികസന നിർദേശങ്ങളും കഴിഞ്ഞ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

പാലാ: പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി. അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ. കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് നഷ്ടപ്പെട്ടത് ഈ സൽപ്പേരാണ്.അത് മടക്കി കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് എൽഡിഎഫിന് നിർവഹിക്കുവാനുള്ളത്.പ്രാദേശിക വികസനം ഉറപ്പുവരുത്തുന്ന പദ്ധതികളിൽ എൽഡിഎഫ് സർക്കാർ രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ല. പ്രതിപക്ഷ എംഎൽഎമാരുടെ നിയോജകമണ്ഡലങ്ങളിൽ Read More…

pala

ജോസഫ് നാമധാരികൾക്ക് ആശംസകളുമായി ജോസ്.കെ.മാണി

പാലാ: തൊഴിലാളികളുടെ മധ്യസ്ഥനായ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുന്നാൾ ദിനമായ ഇന്ന് രാവിലെ പാലാ കത്തീഡ്രൽ പള്ളിയിൽ പോയി തിരുകർമ്മങ്ങളിൽ പങ്കെടുത്ത് ജോസഫ് നാമധാരിയായ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിനും അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിനും മറ്റ് വൈദികർക്കും നാമ ഹേതുക തിരുനാളിന്റെ മംഗളങ്ങൾ ബിഷപ്പ് ഹൗസിലെത്തി ആശംസിച്ചു. കുടക്കച്ചിറ, നീലൂർ പള്ളികളിലും നടന്ന ഊട്ടു നേർച്ചയിലും പങ്കെടുത്തു.

pala

എൻഡിഎ ശക്തി പ്രകടനവും പൊതുസമ്മേളനവും പാലായിൽ

പാലാ: ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ (വെള്ളി) വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും. വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി മഹാറാണി ജംഗ്ഷൻ ചുറ്റി കുരിശുപള്ളി കവലയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. Read More…

pala

രാജ്യത്തിന് മാതൃകയാകുന്ന വികസന ഹബ്ബാക്കി പാലായെ ഉയർത്തും: ജോസ് കെ മാണി

പാലാ: രാജ്യത്തിനു മാതൃകയാകുന്ന വികസന ഹബ്ബാക്കി പാലായെ ഉയർത്തുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി. ഇന്ത്യയിലെ ഇതര വികസിത നഗരങ്ങൾക്ക് സമാനമായ രീതിയിൽ അടിസ്ഥാന സൗകര്യ വികസനവും ആഭ്യന്തര തൊഴിൽ ലഭ്യതയും നിയോജക മണ്ഡലത്തിലേക്ക് എത്തിക്കും. ഇതിന് പര്യാപ്തമായ പശ്ചാത്തലം എൽഡിഎഫ് ഭരണത്തിൽ കേരളത്തിലുണ്ടായിട്ടുണ്ട്.പ്രാദേശിക സംരംഭകത്വ മാതൃകയാകാനും പാലായെ സജ്ജമാക്കും. എംഎൽഎ ഫണ്ട് വിനിയോഗം മാത്രമല്ല ഒരു മേഖലയുടെ വികസനത്തിന് ഇന്ന് ആവശ്യമുള്ളത്.കൃത്യമായ ആസൂത്രണ മികവോടെയുള്ള മികച്ച പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മുമ്പിൽ സമർപ്പിക്കുക എന്നതാണ് Read More…

pala

നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് അഡ്വ. ഷോൺ ജോർജ്

പാലാ: സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ നാടാണ് പാലാ എന്നും ആരോടും ശക്തമായ രാഷ്ട്രീയ അടിമത്വം ഇല്ലാത്തതാണ് പാലായുടെ പ്രത്യേകതയെന്നും ഷോൺ ജോർജ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് ഇന്ന് രാവിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി. രാവിലെ ‘ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, വെള്ളപ്പാട് ദേവി ക്ഷേത്രം, പുലിയന്നൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ഭക്തജനങ്ങളുമായി ആശയവിനിമയം നടത്തി വോട്ട് Read More…

pala

ഉജ്ജ്വല റോഡ് ഷോയോടെ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എൽഡിഎഫ് തുടക്കമിട്ടു

പാലാ: നൂറുകണക്കിന് വാഹനങ്ങളിൽ എത്തിയ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ നടത്തിയ റോഡ് ഷോയോടെ പാലാ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. കരൂർ പഞ്ചായത്തിലെ പേണ്ടാനാംവയലിൽ നിന്നുമാണ് ഉച്ചകഴിഞ്ഞ് റോഡ് ഷോ പര്യടനം ആരംഭിച്ചത്.മൂന്നാം എൽഡിഎഫ് സർക്കാരും പാലായിലെ വിജയവും ഉറപ്പാണെന്ന് സ്ഥാനാർഥി ജോസ് കെ മാണി.കഴിഞ്ഞ കുറച്ചു മാസങ്ങളായി വിവിധ തലങ്ങളിലായി നടന്ന ജനസമ്പർക്ക പരിപാടിയിലൂടെ സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിൻ്റെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന കാര്യം ബോധ്യപ്പെട്ടതാണ്. കേരളത്തിലെ ഇതര നിയോജകമണ്ഡലങ്ങളിൽ വികസനത്തിന്റെ Read More…

pala

ദേശീയ ജനാധിപത്യ മുന്നണിയുടെ ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പാലാ നിയോജക മണ്ഡലത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് മത്സരിക്കും

പാലാ: ദേശീയ ജനാധിപത്യ മുന്നണിയുടെ ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലാ നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ആണ് ഇത്തവണ മത്സരിക്കുക. ഹൈകോടതി അഭിഭാഷകനായ ഷോൺ പൂഞ്ഞാർ മുൻ എംഎൽഎ അരുവിത്തുറ പ്ലാത്തോട്ടത്തിൽ പിസി ജോർജിൻ്റെയും പാലാ ഇടപ്പാടി പറമുണ്ടയിൽ ഉഷാ ജോർജിൻ്റെയും മകനാണ്. 1982 ജൂൺ മൂന്നിന് പാലായിൽ ജനിച്ച ഷോൺ ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ, പാലാ സെൻ്റ് വിൻസെൻ്റ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം Read More…

pala

പാലാ വലിയപാലത്തിൽ നിന്ന് ചാടി മുരിക്കുമ്പുഴ സ്വദേശിയായ ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു

ഇന്നു പുലർച്ചെ ആയിരുന്നു സംഭവം, ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പാലാ പൊലീസ് പറഞ്ഞു. മുരിക്കുമ്പുഴ വെട്ടത്തോട്ടത്തിൽ അനിൽകുമാർ (ശ്രീകുമാർ – 60) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് കുടുംബാംഗങ്ങൾക്ക് ഫോണിൽ ശബ്ദ സന്ദേശം അയച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലത്തിൻ്റെ കൈ വരിയിൽ കയർ കെട്ടി ,തൂങ്ങി മരിക്കാനാണ് ശ്രമിച്ചതെങ്കിലും കഴുത്തിൽ ചുറ്റിയ കയർ പൊട്ടി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് സൂചന. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ജെറിയാട്രിക് വിഭാ​ഗം ആരംഭിച്ചു

പാലാ: അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ജെറിയാട്രിക് വിഭാ​ഗം പ്രവർത്തനം ആരംഭിച്ചു. പ്രായമായവരുടെ രോ​ഗങ്ങൾക്കും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കും നൂതന ചികിത്സാസൗകര്യങ്ങൾ ജെറിയാട്രിക് വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ലഭ്യമാണ്. ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ഹൃദ്രോ​ഗം തുടങ്ങി വിവിധ രോ​ഗങ്ങൾ ഒരുമിച്ച് ഉള്ളവർ, പല രോ​ഗങ്ങൾക്കായി അഞ്ചിൽ അധികം മരുന്നു കഴിക്കുന്നവർ, വീണു പരുക്കേറ്റ് ചികിത്സ തേടിയവർ , വീഴുമോ എന്ന് ഭയമുള്ളവർ, മറവി രോ​ഗം , തലചുറ്റൽ, നടക്കുമ്പോൾ തളർച്ച, ശരീരവേദനകൾ, നീണ്ടു നിൽക്കുന്ന വേദന, ഭാരക്കുറവ് Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതകൾക്കായി പിങ്ക് കാർഡ്

പാലാ . ലോക വനിതാദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതകൾക്കായി പിങ്ക് പ്രിവിലേജ് കാർഡ് ലോംഞ്ച് ചെയ്തു. പിങ്ക് കാർഡ് എടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ കൂടാതെ ഡോക്ടർ കൺസൾട്ടേഷൻ, ഒ.പി.ലബോറട്ടറി , റേഡിയോളജി സേവനങ്ങൾ, ഹെൽത്ത് ചെക്കപ്പ്, ഐപി സേവനങ്ങൾ എന്നിവയിൽ പ്രത്യേക ഇളവുകൾ ലഭിക്കും. ചർമ്മസംരക്ഷണത്തിനായുള്ള ചികിത്സകൾക്കായി ഡെർമറ്റോളജി വിഭാ​ഗത്തിൽ ഹൈഡ്രാഫേഷ്യലിന് 20 ശതമാനവും, ആയുർവേദ വിഭാ​ഗത്തിൽ ആയുർവേദ വെൽനെസ് പാക്കേജിന് 20 ശതമാനവും, ആയുർവേദ കോസ്മറ്റോളജി ചികിത്സയ്ക്ക് 25 ശതമാനവും, ​​​ഗൈനക്കോളജി സംബന്ധമായ Read More…