പാലാ: മുണ്ടാങ്കൽ വടക്കൻ വെള്ളാപ്പാട്ട് എൽഎഫ് യുപിഎസ് റിട്ട.ടീച്ചർ എൽസി ജയിംസ് (94) നിര്യാതയായി. മൃതദേഹം ഇന്ന് വൈകുന്നേരം 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (തിങ്കളാഴ്ച) 11.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മുണ്ടാങ്കൽ സെന്റ് ഡൊമിനിക്‌സ് പള്ളിയിൽ. കാഞ്ഞൂർ കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ ജേക്കബ് ജയിംസ്. മക്കൾ: മോളി, ജെസി, ജയിംസ് വടക്കൻ (മാനേജിങ് ട്രസ്റ്റി, സെൻ്റ്ർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ), പരേതയായ കൊച്ചുറാണി. മരുമക്കൾ: വർഗീസ് കൂട്ടുങ്ങൽ കാഞ്ഞൂർ, ജോസ് ആട്ടുപുറത്ത് തൊടുപുഴ, ജമീലാ കൊല്ലംപറമ്പിൽ തായങ്കിരി.





