കോട്ടയം : SCST ത്രയ്മാസ മോണിറ്ററിങ് കമ്മിറ്റി സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന മീറ്റിങ്ങിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ സാബു മാത്യു കെ. എം. IPS അധ്യക്ഷത വഹിച്ചു. ജില്ലാ അഡീഷണൽ എസ്പി ശ്രീ ബിജു കെ ആർ, DCRB ഡിവൈഎസ്പി ശ്രീജ ജ്യോതി കുമാർ പി ജില്ലയിലെ സബ് ഡിവിഷണൽ ഓഫീസർമാർ ജില്ലാ എസ് സി എസ് ടി പ്രതിനിധികൾ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കോട്ടയം: കാർ ഈടുവെച്ച് എടുത്ത വായ്പ അടച്ചുതീർത്തിട്ടും വായ്പ അടച്ചതായുള്ള സർട്ടിഫിക്കറ്റ് (നോ ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ്) നൽകാത്ത ധനകാര്യ സ്ഥാപനം നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും കോടതിച്ചെലവിനത്തിൽ അയ്യായിരം രൂപയും നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. ദേവലോകം ത്രീ എ അസറ്റ് പിക്കാസോ പാലറ്റിൽ താമസിക്കുന്ന ബിവിൻ ബാബു കൊച്ചി എംജി റോഡിലുള്ള മുത്തൂറ്റ് ക്യാപിറ്റൽ സർവീസ് ലിമിറ്റഡിനെതിരേ നൽകിയ പരാതിയിലാണ് വിധി. 2024ൽ ആണ് ഈ സ്ഥാപനത്തിൽ വാഹനം ഈട് Read More…
കോട്ടയം: വർണക്കൂടാരത്തിൻ്റെ നിറശോഭയിൽ ജില്ലയിലെ 121 പ്രീ പ്രൈമറി സ്കൂളുകൾ. 16 ഇടത്തു കൂടി നടപ്പാക്കിയാൽ പദ്ധതിയില്‍ ജില്ലയ്ക്കു 100 ശതമാനം നേട്ടമാകും. സ്റ്റാർസ് (സ്ട്രെംഗ്തണിംഗ്, ടീച്ചിംഗ്, ലേണിംഗ് ആന്റ് റിസള്‍ട്സ് ഫോർ ദ സ്റ്റേറ്റ്) പരിപാടിയുടെ ഭാഗമായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ നവീകരിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. സമഗ്രശിക്ഷ കേരളം ആണ് വർണ്ണക്കൂടാരം നടപ്പാക്കുന്നത്. കുരുന്നുകൾക്ക് ശാസ്ത്രീയ രീതിയിലുള്ള ശിക്ഷണത്തിന് കളിയിടം, വരയിടം, കുഞ്ഞരങ്ങ്, ഗണിതയിടം, ആട്ടവും പാട്ടും, ശാസ്ത്രയിടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവ ഇടം, നിർമാണ Read More…